ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ പോളി മികച്ച നടന്‍, 'മൂത്തോന്' മൂന്ന് പുരസ്കാരങ്ങള്‍

Published : Aug 03, 2020, 10:36 AM IST
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ പോളി മികച്ച നടന്‍, 'മൂത്തോന്' മൂന്ന് പുരസ്കാരങ്ങള്‍

Synopsis

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ എഡിഷനായാണ് 20-ാമത് ചലച്ചിത്രമേള നടന്നത്. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലെ 40 കഥാചിത്രങ്ങളും ഒപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും മേളയുടെ ഭാഗമായി ഓണ്‍ലൈന്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ടു. 

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം നേടി നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോനി'ലെ പ്രകടനത്തിനാണ് പുരസ്കാരം. ഇതടക്കം ചിത്രത്തിന് മൂന്ന് പുരസ്കാരങ്ങളുണ്ട്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും മൂത്തോനാണ്. ഒപ്പം മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ചിത്രത്തില്‍ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപു നേടി. 

മറ്റൊരു മലയാളം ചിത്രവും ഒരു പ്രധാന പുരസ്കാരം നേടിയിട്ടുണ്ട്. ഗീത ജെ സംവിധാനം ചെയ്ത 'റണ്‍ കല്യാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി അനന്തന്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മൈഥിലി ഭാഷയിലുള്ള ചിത്രം 'ഗമാക് ഘര്‍' ഒരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ എഡിഷനായാണ് 20-ാമത് ചലച്ചിത്രമേള നടന്നത്. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലെ 40 കഥാചിത്രങ്ങളും ഒപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും മേളയുടെ ഭാഗമായി ഓണ്‍ലൈന്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ടു. ജൂലൈ 24ന് ആരംഭിച്ച ചലച്ചിത്രോത്സവം ഇന്നലെയാണ് സമാപിച്ചത്. 

 

2019 സെപ്റ്റംബറില്‍ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയറിനു ശേഷം തീയേറ്റര്‍ റിലീസ് നടന്ന ചിത്രം വലിയ നിരൂപകശ്രദ്ധ നേടിയിരുന്നു. ലക്ഷ്വദ്വീപും മുംബൈയും പശ്ചാത്തലമാക്കുന്ന ചിത്രം ഒരു പതിനാല് വയസ്സുള്ള കുട്ടി തന്‍റെ ജ്യേഷ്ഠനെ തേടി ലക്ഷ്വദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയ്ക്കും സഞ്ജന ദീപുവിനുമൊപ്പം ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ശോഭിത ധൂലിപാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി. 'ലയേഴ്സ് ഡയസി'നു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി