
മലയാളത്തിൽ വൻ വിജയം കൊയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അതിർത്തികൾ കടന്നും വൻ വിജയത്തിലേക്ക്. മലയാളത്തിലെ വൻ സ്വീകരണത്തിന് ശേഷം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ പോലെ തന്നെ തെലങ്കാനയിലും ഏർലി മോർണിംഗ് ഷോ ലിസ്റ്റ് ചെയ്തിരിക്കുകയാണ്.
തെലങ്കാനയിലെ ഏറ്റവും വലിയ സ്ക്രീനായ മൈത്രി വിമൽ 70 എംഎം സ്ക്രീനിൽ രാവിലെ 8 മണിക്കാണ് സിനിമയുടെ ആദ്യ ഷോ ഇന്ന് നടന്നത്. ചിത്രത്തിന്‍റെ തമിഴ്നാട്ടിലെയും തെലങ്കാനയിലെയും തിയേറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ്. തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സിനൊപ്പം ചേർന്നാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്.
ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിച്ച് കുതിപ്പ് തുടരുകയാണ്. മലയാള സിനിമയ്ക്ക് അന്യഭാഷകളിൽ ലഭിക്കുന്ന ഈ വലിയ സ്വീകരണം മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന് പുറത്ത് വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിലേക്ക് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു ju സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ