
മലയാള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്നുമുതൽ തിയറ്ററുകളിൽ. ഡബ്ബ്ഡ് പതിപ്പ് ആണ് തിയറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ വൻ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ആഗോളതലത്തിൽ ഇതുവരെ 231.25 കോടി രൂപ നേടിയതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. പതിനാല് ദിവസത്തെ കളക്ഷനാണിത്.
'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും സിനിമ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് ഏവരും.
തമിഴ് പതിപ്പിന്‍റെ വിതരണാവകാശം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ മലയാളത്തിലെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്ന് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ