പ്രേക്ഷക മനംകീഴടക്കിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു

Published : Nov 11, 2026, 10:17 AM IST
Bethlehem Kudumba Unit

Synopsis

നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തി ആഗോളതലത്തിൽ 330 കോടിയിലധികം കളക്ഷൻ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു. ഏഷ്യാനെറ്റാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

മലയാള സിനിമാസ്വാദകരുടെ മനം കീഴടക്കിയ നിവിൻ പോളിയുടെ ബ്ലോക് ബസ്റ്റർ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇനി ടെലിവിഷനിൽ. ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിന് ആണ് പ്രീമിയർ അവകാശം വിറ്റുപോയിരിക്കുന്നത്. തിയറ്ററിന് പുറമെ ഒടിടിയിലും വൻ പ്രേക്ഷക സ്വീകാര്യത നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ജസ്റ്റിൻ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. ആഷ്ലി എന്ന നായികയായി മമിത ബൈജുവും എത്തിയിരുന്നു.

ഓ​ഗസ്റ്റ് 21ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം നടത്തിയിരുന്നു. 300 കോടിയിലേറെ കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 330 കോടിയിലധികം ചിത്രം ആ​ഗോള തലത്തിൽ നേടിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ബെത്‌ലഹേം കുടുംബ യൂണിറ്റിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു. അജ്‌മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. തീയേറ്ററുകളിൽ കുടുംബപ്രേക്ഷകരും യുവാക്കളും ഏറ്റെടുത്ത ചിത്രം ഒടിടി റിലീസിന് ശേഷവും വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇന്ത്യയിലുടനീളം വിവിധ ഭാഷകളിൽ ലഭ്യമായതോടെ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകർക്കിടയിലും 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തരംഗമായി മാറിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പത്താം നാൾ ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’ തിയറ്ററുകളിൽ
'ഞാൻ ജോലി ചെയ്ത് അവന് തിന്നാൻ കൊടുക്കേണ്ട അവസ്ഥയായി'; വീണ്ടും റോബിനെതിരെ ആരോപണങ്ങളുമായി ശാലു പേയാട്