
ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ പല തവണ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്. വീണ്ടും റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ശാലു. റോബിൻ ഒരു ഫ്രോഡ് ആണെന്നാണ് താൻ ഇന്നും പറയുന്നതെന്നും ശാലു പേയാട് ആരോപിക്കുന്നു.
''റോബിൻ ഫ്രോഡാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്നും അത് തന്നെ പറയുന്നു. 20 കോടി എന്റെ അക്കൗണ്ടിലുണ്ട് സിനിമ ചെയ്യാമെന്നാണ് അവൻ പറയുന്നത്. 20 കോടിയുള്ളവന്റെ കൂടെ നിന്നാലെന്താണെന്ന് ഞാനും കരുതി. ഞാൻ ലൈൻ പ്രൊഡ്യൂസറായി നിൽക്കണം. ഒരു പടത്തിന് എനിക്ക് 10 ലക്ഷം. ഇനി തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്ന് ഞാൻ കരുതി. പക്ഷെ ഇവൻ കള്ളമാണ് പറയുന്നതെന്ന് പിന്നീട് എനിക്ക് മനസിലായി. അവസാനം ഇവന്റെ ചെലവിന് എന്റെ കയ്യിൽ നിന്ന് പെെസ ചോദിച്ചു. ഞാൻ ജോലി ചെയ്ത് അവന് തിന്നാൻ കൊടുക്കേണ്ട അവസ്ഥയായി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എന്റെ കൂടെ നിന്നാൽ കുറേ സംവിധായകരെയും ആർട്ടിസ്റ്റുകളെയും പരിചയപ്പെടാം. അവൻ പലരെയും പരിചയപ്പെടും. ഇദ്ദേഹത്തിന്റെ അടുത്ത പടത്തിൽ ഞാനാണ് നായകനെന്ന് അന്ന് വെെകുന്നേരം റോബിൻ ന്യൂസ് അടിച്ചിറക്കും. അങ്ങനെ സംവിധായകൻ ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. എല്ലാവരിൽ നിന്നും ഇവൻ പെെസ കടം വാങ്ങിക്കും. വണ്ടിയൊക്കെ ഞാൻ കടം വാങ്ങിച്ച് കൊടുത്തതാണ്. സിസി അടച്ചില്ല. ഇപ്പോൾ വണ്ടിയൊക്കെയെടുത്ത് പോയെന്ന് തോന്നുന്നു. എനിക്ക് 2,65000 രൂപ തരാനുണ്ട്. ആ പെെസ ഞാൻ വേണ്ടെന്ന് വെച്ചു. അവന്റെ അനിയത്തിയുടെ കല്യാണം മുഴുവൻ നടത്തിയത് ഞാനാണ്. തലേദിവസം ഹോട്ടലിൽ കൊടുക്കാൻ പെെസ ഉണ്ടായിരുന്നില്ല. ഞാനാണ് രാത്രി പെെസ സെറ്റ് ചെയ്തത്.'', എന്നാണ് ശാലു പേയാട് പുതിയ അഭിമുഖത്തിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ