റെഡി സെറ്റ് ​ഗോ..; 'എൻപി 42' ടൈറ്റിൽ എത്തി, നിവിൻ പോളി മരുഭൂമിയിലെ കൊള്ളക്കാരനോ?

Published : Jul 08, 2023, 07:30 PM ISTUpdated : Jul 08, 2023, 07:34 PM IST
റെഡി സെറ്റ് ​ഗോ..; 'എൻപി 42' ടൈറ്റിൽ എത്തി, നിവിൻ പോളി മരുഭൂമിയിലെ കൊള്ളക്കാരനോ?

Synopsis

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം. 

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ എത്തി. 'രാമചന്ദ്രബോസ് & കോ' എന്നാണ് ചിത്രത്തിന്റെ പേര്. 'എ പ്രവാസി ഹൈസ്റ്റ്'(A Pravasi Heist) എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ നിവിൻ കൊള്ളക്കാരനായാണോ എത്തുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. 

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമചന്ദ്രബോസ് & കോ'. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. 

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഞാന്‍ ഇരിക്കുമ്പോള്‍ അവര്‍ ഇരിക്കില്ല, നീരജും പെപ്പെയും ഷെയിനും നല്ല കുട്ടികളാണ്: ബാബു ആന്റണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം ഒരുക്കിയ 'നാഗബന്ധം' ഒടിടിയിൽ
'ഞാൻ കാശ് വാങ്ങിയെങ്കിൽ നിങ്ങളും വാങ്ങിയെന്ന് പറയട്ടെ'; വിമർശകന് കണക്കിന് കൊടുത്ത് ജ്യോതിക, വൈറൽ