നിവിൻ പോളി-റാം ചിത്രം 'യേഴ് കടൽ യേഴ് മലൈ' പുതിയ അപ്ഡേറ്റ് എത്തി

Published : Dec 27, 2023, 07:43 AM IST
നിവിൻ പോളി-റാം ചിത്രം 'യേഴ് കടൽ യേഴ് മലൈ' പുതിയ അപ്ഡേറ്റ് എത്തി

Synopsis

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ഈ സിനിമ 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. 

ചെന്നൈ: നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന 'യേഴ് കടൽ യേഴ് മലൈ'യുടെ ഗ്ലിംപ്സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'മാനാട്'ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'യേഴ് കടൽ യേഴ് മലൈ'. 

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ഈ സിനിമ 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. തമിഴ് നടൻ സൂരി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.

ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി.

ഇനി ധ്യാൻ ശ്രീനിവാസൻ നായകനായി കുടുംബ ചിത്രം 'സൂപ്പർ സിന്ദഗി'; ഫസ്റ്റ്ലുക്ക് പുറത്ത്

'സിനിമയില്‍ വരും മുന്‍പ് ചെയ്ത ജോലികള്‍ ഇതൊക്കെയാണ്': വെളിപ്പെടുത്തി വിജയ് സേതുപതി

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്