ചിത്രത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി ഒരുക്കിയ കളർഫുൾ പോസ്റ്റർ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. 

കൊച്ചി: 666 പ്രൊഡക്ഷൻസ്'ന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം 'സൂപ്പർ സിന്ദഗി'യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. 

ചിത്രത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി ഒരുക്കിയ കളർഫുൾ പോസ്റ്റർ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. വിന്റേഷാണ് ചിത്രത്തിന്റെ സംവിധായകൻ. വിന്റേഷും പ്രജിത്ത് രാജ് ഈകെആർ ഉം ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷങ്ങൾ ഒരുക്കിയത്.

കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തിൽ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നു. എൽദൊ ഐസകാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ലിജോ പോൾ നിർവ്വഹിക്കും. സൂരജ് എസ് കുറുപ്പിന്റെതാണ് സംഗീതം. 'ലാൽ ജോസ്' എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'സൂപ്പർ സിന്ദഗി'.

ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം.

 പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ഡിജിറ്റർ പി.ആർ: വിവേക് വിനയരാജ്, പി.ആർ.ഒ: ശബരി, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ.

YouTube video player

കമാല്‍ ആര്‍ ഖാനെ മുംബൈ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു; സല്‍മാന്‍ ഖാനെതിരെ ആരോപണവുമായി നടന്‍

റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ സംവിധാനം നാദിര്‍ഷാ; "വൺസ് അപോൺ എ ടൈം ഇൻ കൊച്ചി"