പുതിയ ക്ലൈമാക്സ് സ്വീകരിച്ച് പ്രേക്ഷകർ; രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി 'മഹാവീര്യർ' വൻ വിജയത്തിലേക്ക്

Published : Jul 30, 2022, 02:41 PM IST
പുതിയ ക്ലൈമാക്സ് സ്വീകരിച്ച് പ്രേക്ഷകർ; രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി 'മഹാവീര്യർ' വൻ വിജയത്തിലേക്ക്

Synopsis

രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി 'മഹാവീര്യർ' വൻ വിജയത്തിലേക്ക്.

മലയാളി പ്രേക്ഷകരുടെ ഇഷ്‍ട വിജയജോഡിയായ നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച 'മഹാവീര്യർ' തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച തീയേറ്റർ അനുഭവമാണ് 'മഹാവീര്യർ' പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ഒരു രീതിയിലുള്ള ഒരു രാഷ്‍ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടിരിക്കുകയാണ്.

ക്ലൈമാക്സിൽ പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാൻ ക്ലൈമാക്‌സ് ഭാഗത്ത് മാറ്റത്തോട് കൂടിയാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. ക്ലൈമാക്സിൽ വരുത്തിയിരിക്കുന്ന മാറ്റത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്. രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി 'മഹാവീര്യർ' വൻ വിജയത്തിലേക്ക് കുതിക്കുകയാണ്.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്‍ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് പ്രവർത്തകർ.

Read More : ഫാന്റസി കാഴ്‍ചകളില്‍ രസിപ്പിക്കുന്ന 'മഹാവീര്യര്‍'- റിവ്യു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട