ചെളിയില്‍ കുളിച്ച് നിവിന്‍ പോളി; സംഘര്‍ഷങ്ങളുടെ കഥയുമായി 'പടവെട്ട്', സെക്കന്‍ഡ് ലുക്ക്

Published : Oct 20, 2021, 02:43 PM IST
ചെളിയില്‍ കുളിച്ച് നിവിന്‍ പോളി; സംഘര്‍ഷങ്ങളുടെ കഥയുമായി 'പടവെട്ട്', സെക്കന്‍ഡ് ലുക്ക്

Synopsis

സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഇത്. നവാഗതനായ ലിജു കൃഷ്‍ണയാണ് സംവിധാനം

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്‍ണ (Liju Krishna) സംവിധാനം ചെയ്യുന്ന 'പടവെട്ടി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ (Padavettu Second Look) പുറത്തെത്തി. ഒരു സംഘട്ടനത്തിനിടെ എന്ന് തോന്നിപ്പിക്കുന്ന നിവിന്‍ പോളിയുടെ ലുക്ക് ആണ് പോസ്റ്ററില്‍. ദേഹമാകെ ചെളിയണിഞ്ഞാണ് കഥാപാത്രത്തിന്‍റെ നില്‍പ്പ്.

സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഇത്. നവാഗതനായ ലിജു കൃഷ്‍ണയാണ് സംവിധാനം. നേരത്തെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 'മൊമെന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകത്തിന്‍റെ സംവിധാനവും ലിജു കൃഷ്‍ണ ആയിരുന്നു. ദേശീയതലത്തില്‍ നിരവധി പുരസ്‍കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു ഇത്. 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വ്വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ്‌ ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്. അടുത്ത വര്‍ഷം തിയറ്റര്‍ റിലീസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ എൻ്റെ യാത്ര തുടങ്ങുന്നതേയുള്ളൂ...'; 'ധുരന്ദർ' വിജയത്തിൽ പ്രതികരണവുമായി സാറ അർജുൻ
ട്രെയ്‌ലറിൽ എഐ രംഗങ്ങൾ, പക്ഷേ വാട്ടർമാർക്ക് നീക്കം ചെയ്യാൻ മറന്നു..; ജന നായകനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം