'വരാലി'ല്‍ മല്ലികയായി മാധുരി, ഫോട്ടോ പുറത്തുവിട്ട് അനൂപ് മേനോൻ

Web Desk   | Asianet News
Published : Oct 20, 2021, 01:22 PM IST
'വരാലി'ല്‍ മല്ലികയായി മാധുരി, ഫോട്ടോ പുറത്തുവിട്ട് അനൂപ് മേനോൻ

Synopsis

വരാല്‍ എന്ന തന്റെ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അനൂപ് മേനോൻ.

അനൂപ് മേനോൻ (Anoop Menon) നായകനാകുന്ന ചിത്രം വരാലിന്റെ (Varal) അടുത്തിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അനൂപ് മേനോൻ ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വരാലിന്റെ വിശേഷങ്ങള്‍ അനൂപ് മേനോൻ തന്നെ അറിയിക്കാറുണ്ട്. ഇപോഴിതാ വരാലിലെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് അനൂപ് മേനോൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

വരാലില്‍ മല്ലിക എന്ന കഥാപാത്രമായി മാധുരിയുണ്ടാകും എന്നാണ് അനൂപ് മേനോൻ അറിയിച്ചിരിക്കുന്നത്. . പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. തികച്ചും ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് കണ്ണൻ താമരക്കുളം ഒരുക്കുന്ന 'വരാൽ' എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അനൂപ് മേനോന് പുറമേ പ്രകാശ് രാജ്, സണ്ണി വെയ്ൻ, സായ്‍കുമാർ, രണ്‍ജി പണിക്കർ, സുരേഷ് കൃഷ്‍ണ, ശങ്കർ രാമകൃഷ്‍ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്‍ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ എസിപി ലാൽജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

ടൈം ആഡ്‍സ് എന്റർടൈൻമെന്റ്‍സിനന്റെ ബാനറിൽ പി .എ സെബാസ്റ്റ്യനാണ്‌  ചിത്രം നിർമിക്കുന്നത്.

എൻഎം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, സംഗീതം: നിനോയ് വർഗീസ്, ബി.ജി.എം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെആർ പ്രകാശ്, സ്റ്റിൽസ്- ഷാലു പെയ്യാട്, പിആർഒ പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും