പുതിയ ലുക്കില്‍ നിവിൻ പോളി; പടവെട്ടിനായുള്ള മേക്കോവറിന് കയ്യടിച്ച് ആരാധകര്‍

Published : Feb 08, 2021, 11:08 AM IST
പുതിയ ലുക്കില്‍ നിവിൻ പോളി; പടവെട്ടിനായുള്ള മേക്കോവറിന് കയ്യടിച്ച് ആരാധകര്‍

Synopsis

സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.  

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി നിവിന്‍ പോളിയുടെ മേക്കോവര്‍. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന 'പടവെട്ടി'ന് വേണ്ടി ശരീരഭാരം കുറച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വര്‍ക്കൗട്ടിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സാംപിള്‍ മാത്രമാണെന്നും യഥാര്‍ത്ഥ ട്രാന്‍സ്‌ഫോര്‍മേഷന്‍ ലോഡിങ് ആണെന്നുമുള്ള കമന്റുകളോടെയാണ് ചിത്രം പങ്കുവെക്കപ്പെടുന്നത്

സോഷ്യൽ മീഡിയ അന്ന് കത്തും..💥🥺 നിവിൻ പോളിയുടെ ട്രാൻസ്‌ഫോമേഷൻ ലോഡിങ് #Padavettu

Posted by Akbar Bhai on Friday, 5 February 2021


പടവെട്ടില്‍ രണ്ട് ഗെറ്റപ്പിലായിരിക്കും നിവിന്‍ പോളി എത്തുക. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.  ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു