
തിരുവനന്തപുരം: ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യം നേടിയ ശാന്തിവിള ദിനേശിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. നവമാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയെന്ന ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് അറസ്റ്റ്.
ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി നൽകിയ രണ്ടാം പരാതിയിലാണ് ശാന്തിവിള ദിനേശ് അറസ്റ്റിലായത്. ഈ കേസിൽ വഞ്ചിയൂർ കോടതിയിൽ നിന്ന് ശാന്തിവിള ദിനേശ് നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഈ നടപടിക്രമങ്ങളുടെ ഭാഗമായാണ് ശാന്തിവിള ദിനേശ് സ്റ്റേഷനിലെത്തി അറസ്റ്റിന് വിധേയനായതും ജാമ്യമെടുത്തതും. രണ്ടാളുടെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. നവമാധ്യമങ്ങൾ വഴി അപകീർത്തി പരാമർശം നടത്തിയതിന് എതിരായ പരാതിയിലാണ് അറസ്റ്റ്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരായ രണ്ടാമത്തെ കേസാണിത്.
തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തിൽ യൂട്യൂബിലൂടെ അപകീർത്തി പരാമർശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നാണ് ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യമെടുത്തത്. അന്ന് പൊലീസ് താക്കീത് നൽകുകയും ചെയ്തിരുന്നു. ബോധപൂർവ്വമാണ് തനിക്കെതിരെ ദിനേശ് അപകീർത്തി പ്രചാരണം നടത്തിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ നിരുപദ്രവകരമായ പരാമർശങ്ങളുടെ പേരിലാണ് കേസെന്നാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ