
നിവിന്‍ പോളിയുടെ അരങ്ങേറ്റചിത്രമായ 'മലര്‍വാടി ആര്‍ട്‍സ് ക്ലബ്ബ്' തീയേറ്ററുകളിലെത്തിയിട്ട് പത്ത് വര്‍ഷം തികയുന്ന ദിവസമാണ് ഇന്ന്. അതേദിവസം അദ്ദേഹം നായകനാവുന്ന പുതിയ ചിത്രവും അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുകയാണ്. 'ബിസ്‍മി സ്പെഷല്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീക്കെന്‍സ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.
നവാഗതനായ രാജേഷ് രവിയാണ് സംവിധാനം. രാജേഷ് രവിക്കൊപ്പം രാഹുല്‍ രമേശ്, സനു മജീദ് എന്നിവരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം സനു വര്‍ഗീസ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
അതേസമയം നിവിന്‍ പോളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന തുറമുഖം ആണ്. തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. അഭിനേതാവ് എന്ന നിലയില്‍ മൂത്തോന് ശേഷം നിവിന്‍ പോളിക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന കഥാപാത്രമാകും ഇതെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്‍റെ പുറത്തെത്തിയ പോസ്റ്ററുകള്‍ ശ്രദ്ധ നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ