ദുരൂഹതകൾക്ക് ഉത്തരം തേടി കുഞ്ചാക്കോ ബോബനും നയന്‍താരയും; 'നിഴൽ' തിയറ്ററുകളിൽ

Published : Apr 09, 2021, 10:13 AM ISTUpdated : Apr 09, 2021, 10:28 AM IST
ദുരൂഹതകൾക്ക് ഉത്തരം തേടി കുഞ്ചാക്കോ ബോബനും നയന്‍താരയും; 'നിഴൽ' തിയറ്ററുകളിൽ

Synopsis

സംസ്ഥാന പുരസ്‌കാരം നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നിഴല്‍

നിഗൂഢതകൾ നിറച്ച് കുഞ്ചാക്കോ ബോബൻ ചിത്രം നിഴല്‍ പ്രേക്ഷകരിലേക്ക്. അപ്പു എന്‍ ഭട്ടതിരി ഒരുക്കുന്ന ചിത്രത്തില്‍  തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും പ്രധാന വേഷത്തിലെത്തുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നിഴല്‍ എന്ന് സംവിധായകന്‍ അപ്പു ഭട്ടതിരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സംസ്ഥാന പുരസ്‌കാരം നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'നിഴല്‍'. 'നിങ്ങളുടെ നിഴൽ ആരുടേതാണ്' എന്ന നിഗൂഢതയുള്ള ചോദ്യമാണ് സിനിമയുടെ പോസ്റ്ററിൽ ഉള്ളത് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചു; സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ
'ഇന്ന് മാന്യത കാണിക്കാന്‍ പറഞ്ഞതാണ്'; ബി ഉണ്ണികൃഷ്ണന്റേന്ന് ചോ​ദിച്ച് വാങ്ങി ലിസ്റ്റിൻ സ്റ്റീഫൻ