ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിൻ്റെ 'ഞാൻ ഗഗൻ' ഒക്ടോബർ 9 ന് റീ റിലീസ്

Published : Oct 07, 2026, 04:32 PM IST
njan gagan movie to be re released on october 9

Synopsis

'ജയ ജാനകി നായക'യുടെ മലയാളം പതിപ്പാണ് 'ഞാൻ ഗഗൻ'

യൂട്യൂബിൽ 1 ബില്യൺ വ്യൂസ് മറികടക്കുന്ന ആദ്യത്തെ മുഴുനീള ഇന്ത്യൻ ചിത്രമായി മാറിയ 'ജയ ജാനകി നായക' 8 വർഷങ്ങൾക്ക് ശേഷം റീ റിലീസിന് ഒരുങ്ങുന്നു. തെലുങ്കിൽ ബോയപതി ശ്രീനു സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, രാകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച 'ജയ ജാനകി നായക' എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് പതിപ്പാണ് "ഞാൻ ഗഗൻ". രഥക് ആർട്സിൻ്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിച്ച ഈ ആക്ഷൻ റൊമാന്റിക് ചിത്രം 8 വർഷങ്ങൾക്ക് ശേഷം ഒക്ടോബർ 9ന് റീ റിലീസിന് തയ്യാറെടുക്കുകയാണ്. 4K അൾട്ര ഇംപാക്റ്റിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.

ബെല്ലംകൊണ്ട ശ്രീനിവാസ്, രാകുൽ പ്രീത് സിംഗ് എന്നിവർക്കൊപ്പം പ്രഗ്യാ ജയ്‌സ്വാൾ, ജഗപതി ബാബു, കാതറിൻ തെരേസ, ആദി പിനിഷെട്ടി, തരുൺ അറോറ, ശരത് കുമാർ, നന്ദു, ജയപ്രകാശ്, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണവും എഡിറ്റിംഗും ഋഷി പഞ്ചാബിയും കോത്തഗിരി വെങ്കിടേശ്വര റാവുവും നിർവ്വഹിക്കുന്നു. ഒറ്റ അപ്‌ലോഡിൽ യുട്യൂബില്‍ ഒരു ബില്യണില്‍ അധികം വ്യൂസ് നേടുന്ന ലോകചരിത്രത്തിലെ ആദ്യ സിനിമയാണിതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഗാനരചന: ഖാദർ ഹസ്സൻ, ഗായകർ: ജാസി ഗിഫ്റ്റ്, ശ്വേത മോഹൻ, പ്രിയ ജെർസൻ, ഫഹദ്, ശിവാനി, പ്രൊമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, വാർത്താ പ്രചരണം: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംഗീത് പ്രതാപ് ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; എവിടെ കാണാം?
'എന്റെ കുടുംബത്തിൽ സ്വന്തമായി വീട് വെയ്ക്കുന്ന ആദ്യത്തെ സ്ത്രീ'; സന്തോഷം പങ്കുവെച്ച് വർഷ രമേശ്