'എന്റെ കുടുംബത്തിൽ സ്വന്തമായി വീട് വെയ്ക്കുന്ന ആദ്യത്തെ സ്ത്രീ'; സന്തോഷം പങ്കുവെച്ച് വർഷ രമേശ്

Published : Oct 07, 2026, 03:03 PM IST
Varsha Ramesh

Synopsis

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തത്.

ആർജെ, വിജെ, ടെലിവിഷൻ അവതാരക, ഇൻഫ്ളുവൻസർ, നടി എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് വർഷ രമേശ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങറിന്റെ ഇപ്പോളത്തെ അവതാരക കൂടിയാണ് വർഷ. മലപ്പുറത്തെ ചെറിയൊരു ഗ്രാമത്തിൽ നിന്നു വരുന്ന തനിക്ക് ഇവിടം വരെ എത്തിയതും പല കാര്യങ്ങളും നേടിയതും ഓർക്കുമ്പോൾ അഭിമാനമാണ് തോന്നാറെന്ന് വർഷ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജോലിക്കായി ആദ്യമെത്തിയ എറണാകുളത്തു തന്നെ സ്വന്തമായി ഒരു വീടു വെയ്ക്കാൻ കഴിഞ്ഞ അഭിമാനനേട്ടം പങ്കുവെയ്ക്കുകയാണ് വർഷ.

മലപ്പുറത്തുനിന്നും കെഎസ്ആർടിസി ബസ് കയറി എറണാകുളത്തു വന്നപ്പോൾ മുതൽ താമസിച്ച് ഹോസ്റ്റലുകളും വീടുകളുമെല്ലാം വർഷ ഒരു വീഡിയോയിൽ കാണിക്കുന്നുണ്ട്. അടുത്ത വീഡിയോയിൽ കാണുന്നത് വർഷയുടെ വീടിന്റെ പാലുകാച്ചൽ ആണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തത്. സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ വീഡിയോയ്ക്കു താഴെ വർഷയെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നുണ്ട്. നടി ശ്രീവിദ്യ മുല്ലച്ചേരി താമസിക്കുന്ന അതേ ഫ്ളാറ്റിൽ തന്നെയാണ് വർഷയും തന്റെ സ്വപ്നഭവനം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.

"എന്റെ കുടുംബത്തിൽ സ്വന്തമായി വീട് വെയ്ക്കുന്ന ആദ്യത്തെ സ്ത്രീ ഞാനാണ്, അൽപം ഷോ ഓഫ് ഒക്കെ ആവാമല്ലേ...", എന്നായിരുന്നു പാലുകാച്ചലിനുള്ള തയ്യാറെടുപ്പുകൾ കാണിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച് വർഷ കുറിച്ചത്. ഈ യാത്രയിൽ എന്നോടൊപ്പം നിന്ന എല്ലാവരോടും ഇന്ന് ഈ നേട്ടം കൈവരിക്കാൻ എന്നെ സഹായിച്ചവരോടും ഞാൻ നന്ദിയുള്ളവളാണ്. നിങ്ങളെല്ലാവർക്കും എന്റെ ഹൃദയത്തിൽ പ്രത്യേകം സ്ഥാനം ഉണ്ടാകും", എന്നും വർഷ കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ചിത്രം 'രണബാലി'യുടെ നോർത്ത് അമേരിക്കൻ ബുക്കിങ് ആരംഭിച്ചു
ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'