മാണിയാട്ട് കോറസ് കലാസമിതി എൻ എൻ പിള്ള പുരസ്ക്കാരം ഉർവശിയ്ക്ക്; സമഗ്ര സംഭാവനക്കുള്ള അവാർഡ് കെ എം ധർമ്മനും

Published : Oct 14, 2025, 08:46 AM ISTUpdated : Oct 14, 2025, 09:28 AM IST
 urvashi

Synopsis

നടൻ വിജയരാഘവൻ, പി.വി.കുട്ടൻ, ടി .വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മൽസരത്തിന്‍റെ സമാപന ദിവസമായ നവംബർ 23 ന് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ എം ധർമന് മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരം നടി ഉർവശിയ്ക്ക്. കെ എം ധർമ്മനാണ് നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം. നടൻ വിജയരാഘവൻ, പി.വി.കുട്ടൻ, ടി .വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മൽസരത്തിന്‍റെ സമാപന ദിവസമായ നവംബർ 23 ന് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശി 500ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് തെലുങ്കു, കന്നഡ,ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരുതവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. 2006 ൽ മികച്ച സഹനടിയ്ക്കുള്ള അവാർഡ് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയ്ക്കു ലഭിച്ചു.

നടൻ, സംവിധായകൻ എന്നീ നിലകളിൽ കഴിഞ്ഞ 70 വർഷമായി നാടകമേഖലയിൽ കെ എം ധർമ്മൻ സാനിധ്യമാണ്. 1944ൽ മോണോ ആക്ട് എന്ന ഹാസ്യ കലാരൂപത്തിലൂടെ അഭിനയ രംഗത്തെത്തി. 1947 ൽ പള്ളുരുത്തി കേരള കലാസമിതിയുടെ ജീവിതം എന്ന നാടകത്തിലൂടെയാണ് രംഗ പ്രവേശനം ചെയ്യുന്നത്. പൊൻകുന്നം വർക്കിയുടെ ഭർത്താവ് എന്ന നാടകത്തിൽ അഭിനയിച്ചു. പിന്നീട് പി.ജെ.ആന്റണിയുടെ ശിഷ്യനായി 20 വർഷത്തോളം പ്രവർത്തിച്ചു. 400 ലേറെ നാടകങ്ങൾ സംവിധാനം ചെയ്യുകയും നൂറോളം നാടകങ്ങളിലും അഭിനയിച്ചു. മുടിയനായ പുത്രൻ ഉൾപ്പടെ അഞ്ച് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചു. കേരള സംഗീത നാടക അക്കാഡമി ജഡ്ജിംഗ് കമ്മിറ്റി അംഗം, ജൂറി ചെയർമാൻ എന്നീ തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്.

നാടക മത്സരം നവംബർ 14 മുതൽ 23 വരെ മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന 12-ാമത് എൻഎൻ പിള്ള സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 14 മുതൽ 23 വരെ മാണിയാട്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ഒമ്പത് നാടകങ്ങളാണ് മത്സരത്തിൽ അവതരിപ്പിക്കുന്നത്. തൃശൂർ ഡ്രീം കേരളയുടെ ആകാശത്തേക്ക് തുറന്നിട്ട വാതിൽ, തിരുവനന്തപുരം അജന്തയുടെ വംശം,കായങ്കുളം പീപ്പിൾസിന്‍റെ അങ്ങാടി കുരുവികൾ,ഗുരുവായൂർ ഗാന്ധാരയുടെ ബിസി 321 മഗത, തിരുവനന്തപുരം നവോദയുടെ സുകുമാരി,തിരുവനന്തപുരം എസ് എസ് നടന സദയുടെ വിക്ടറി ആർട്സ് ക്ലബ്ബ്, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ ശാകുന്തളം, അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു 84 വയസ്, തിരുവനന്തപുരം സൗപർണികയുടെ താഴ് വാരം എന്നീ നാടങ്ങൾ അരങ്ങേറും. മന്ത്രി വി എൻ വാസവൻ, മുൻ മന്ത്രി ഇ പി ജയരാജൻ, ചലചിത്ര താരങ്ങളായ ശ്വേതാമേനോൻ, ഉർവശി, നാടക പ്രവർത്തകൻ കെ എം ധർമ്മൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ മുഖ്യാതിഥികളായി എത്തും.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു