'വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ല'; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് യുവ നടി റിനി ആൻ ജോര്‍ജ്

Published : Aug 27, 2025, 07:07 PM IST
Rini ann george

Synopsis

തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്ന് യുവ നടി റിനി ആൻ ജോര്‍ജ്. വി ഡി സതീശൻ മനസാ വാചാ കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ജോര്‍ജ്.

കൊച്ചി: തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആൻ ജോര്‍ജ്. രാഹുൽ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെയെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.വി ഡി സതീശൻ മനസാ വാചാ കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് റിനിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവിനെ പിന്തുണച്ചുകൊണ്ടാണ് റിനി ആൻ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും ബഹുമാനത്തോടെ കാണുന്ന നേതാവിനെ അതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വലിയ വേദന സൃഷ്ടിക്കുന്നുവെന്നായിരുന്നു റിനിയുടെ പോസ്റ്റ് . പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ചൊയിരുന്നു റിനിയുടെ പോസ്റ്റ്. സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റിനിയുടെ ചോദ്യം.മനസും വായുമറിയാത്ത വ്യക്തികളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരോടെ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാനാണെന്നും റിനി പോസ്റ്റിൽ ചോദിക്കുന്നു. എന്‍റെ വാക്കുകൾ എന്‍റേത് മാത്രമാണെന്നും ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വർക്ക് ഔട്ട് ആവുകയില്ലെന്നും റിനി പോസ്റ്റിലൂടെ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അമിതാഭിനയം'; 'സ്‍പിരിറ്റി'ല്‍ പ്രഭാസിന്‍റെ അച്ഛന്‍ വേഷത്തില്‍ നിന്ന് പുറത്ത്? ഒടുവില്‍ പ്രതികരണവുമായി പ്രകാശ് രാജ്
100-ാം ചിത്രത്തിന് മുന്‍പ് മോഹന്‍ലാലിന് ആക്ഷന്‍ പറയാന്‍ പ്രിയദര്‍ശന്‍; ക്ലാസിക് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്