
തിരുവനന്തപുരം : ഐഎഫ്എഫ്കെ ആർടിസ്റ്റിക്ക് ഡയറക്ടർ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ദീപിക സുശീലൻ. മേളയ്ക്ക് ശേഷമുണ്ടായ ചില കാര്യങ്ങൾ വ്യക്തിപരമായി വേദനിപ്പിച്ചു. മേളയ്ക്ക് ശേഷമുള്ള മാസങ്ങളിൽ ശമ്പളം പോലും നൽകിയില്ല. അക്കാദമി ചെയർമാനോട് ബുദ്ധിമുട്ട് അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ലെന്നും ദീപിക പറഞ്ഞു.
ചലച്ചിത്ര അക്കാദമിയും ദീപിക സുശീലനും തമ്മിലുള്ള കരാർ കാലാവധി ഫെബ്രുവരി 22ന് അവസാനിച്ചിരുന്നു. ബീന പോളിന് പകരം ആർടിസ്റ്റിക്ക് ഡയറക്ടറായി ഡിസംബർ മേളയിലാണ് ദീപിക ചുമതലയേറ്റെടുത്തത്. ദീപികയുമായുള്ള കരാർ അവസാനിച്ചതെന്ന് അക്കാദമി അറിയിച്ചു.
Read More : പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം