83 : 'ഇത് വെറുമൊരു സിനിമയല്ല', '83' ട്രെയിലര്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് രണ്‍വീര്‍ സിംഗ്

Web Desk   | Asianet News
Published : Dec 01, 2021, 02:12 PM IST
83 : 'ഇത് വെറുമൊരു സിനിമയല്ല', '83' ട്രെയിലര്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് രണ്‍വീര്‍ സിംഗ്

Synopsis

രണ്‍വീര്‍ സിംഗ് നായകനാകുന്ന ചിത്രമാണ് '83'.

രണ്‍വീര്‍ സിംഗ് (Ranveer Singh) ചിത്രം '83'ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറയുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപോഴിതാ '83' ട്രെയിലറിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.

രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സിനിമ ആരാധകര്‍ക്കും ചലച്ചിത്ര വ്യവസായത്തിലുള്ളവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സമൂഹത്തിന്റെ നനാതുറയിലുള്ള എല്ലാ ആള്‍ക്കാര്‍ക്കും നന്ദി. '83' എന്ന ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരും സന്തോഷവാൻമാരുമാണ്. എല്ലാം മാറ്റിമറിച്ച ഇന്ത്യൻ ചരിത്രത്തിലെ ആ നിമിഷത്തിന് നല്‍കുന്ന ആദരവാണ്, വെറുമൊരു സിനിമയല്ല '83'. 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ, കപില്‍ദേവിന്റെ ചെകുത്താൻമാരെ കുറിച്ചുള്ളതാണ് ഇത്. അവര്‍ ഇതിഹാസങ്ങളാണ്, ഇങ്ങനെയുള്ള ചിത്രത്തില്‍ ഭാഗമാകുന്നത് അഭിമാനമുള്ള കാര്യമാണ്. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദിയെന്ന് രണ്‍വീര്‍ സിംഗ് പറയുന്നു. ഇൻസ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് രണ്‍വീര്‍ സിംഗ് നന്ദി പറയുന്നത്.

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് '83' നിര്‍മിക്കുന്നത്. റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്,  നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  രാമേശ്വര്‍ എസ് ഭഗത് ആണ് '83'ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിക്കുന്നത്. അസീം  മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ കഥാപാത്രമായി ദീപിക പദുക്കോണാണ് അഭിനയിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും