രണ്‍വീര്‍ സിംഗിന്റെ ഫോട്ടോയ്‍ക്ക് ദീപികയുടെ കമന്റ്, ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Jun 25, 2021, 02:27 PM IST
രണ്‍വീര്‍ സിംഗിന്റെ ഫോട്ടോയ്‍ക്ക് ദീപികയുടെ കമന്റ്, ഏറ്റെടുത്ത് ആരാധകര്‍

Synopsis

രണ്‍വീര്‍ സിംഗിന്റെ ഫോട്ടോയ്‍ക്ക് ദീപിക പദുക്കോണ്‍ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.

രാജ്യത്തെ ഏറ്റവും പ്രശസ്‍തരായ താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും.  സിനിമകളില്‍ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുമുണ്ട് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇപോഴിതാ രണ്‍വീര്‍ സിംഗിന്റെ ഫോട്ടോയ്‍ക്ക് ദീപിക പദുക്കോണ്‍ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.

ക്യാപ്ഷൻ ഒന്നും ഇല്ലാതെ തന്റെ ഫോട്ടോ പങ്കുവയ്‍ക്കുകയായിരുന്നു രണ്‍വീര്‍ സിംഗ്. എന്റേത് എന്നായിരുന്നു ദീപിക പദുക്കോണിന്റെ കമന്റ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയതും. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും മുമ്പും പരസ്‍പരം ഫോട്ടോകള്‍ പ്രണയം വെളിപ്പെടുത്തുന്ന കമന്റുകള്‍ എഴുതാറുണ്ട്. 

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും 83 എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ