
സിനിമയില്‍ സ്‍ത്രീ പുരുഷ വ്യത്യാസമില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്‌നങ്ങളില്ല. അങ്ങനെ മാത്രം സംസാരിക്കുന്നതില്‍ അര്‍ത്ഥവുമില്ല. സ്‍ത്രീയും പുരുഷനും ഒരുപോലെയാകില്ലെന്നും 'വിചിത്രം' സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ ഷൈൻ ടോം ചാക്കോ പറഞ്ഞു.
സിനിമയില്‍ വനിതാ സംവിധായകര്‍ വന്നാല്‍ വിവേചനം കുറയുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ. എന്താണ് സ്‍ത്രീകള്‍ക്ക് മാത്രമായിട്ട് പ്രശ്‍നം, പുരുഷൻമാര്‍ക്കും പ്രശ്‍നമില്ലേ. നടനാകാൻ വേണ്ടി എത്രയാളാണ് വരുന്നത്. എല്ലാവരും നടൻമാരാകുന്നില്ല. സ്‍ത്രീയും പുരുഷനും വ്യത്യസ്‍തരായി ഇരിക്കുന്നതാണ് നല്ലത്. സ്‍ത്രീകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്‍നമില്ലെങ്കില്‍ അമ്മായിയമ്മ മരുമകള്‍ തര്‍ക്കും ഉണ്ടാകുന്നതെങ്ങനെയെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു. ബാലു വര്‍ഗീസ്, ജോളി ചിറയത്ത് അടക്കമുള്ള സിനിമയിലെ മറ്റ് അഭിനേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഷൈൻ ടോം ചാക്കോ നായകനാകുന്ന 'വിചിത്ര'ത്തിന്റെ സെൻസറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീൻ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോയ്‍ക്കും ബാലു വര്‍ഗീസിനുംം ജോളി ചിറയത്തിനും പുറമേ ലാല്‍, കനി കുസൃതി, കേതകി നാരായണൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നിഖില്‍ രവീന്ദ്രൻ തിരക്കഥ എഴുതുന്ന ചിത്രം ഒക്ടോബര്‍ 14ന് തിയറ്ററുകളിലെത്തും.
അച്ചു വിജയനാണ് ചിത്രത്തിന്റെ ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. സൂരജ് രാജ് കോ ഡയറക്ടറും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറുമാണ്. അര്‍ജുന്‍ ബാലകൃഷ്‍ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ദീപക് പരമേശ്വരൻ, മേക്കപ്പ് സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്‍ണൻ, സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍ രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍ ബോബി രാജൻ, പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിസൈൻ അനസ് റഷാദ് ആൻഡ് ശ്രീകുമാര്‍ സുപ്രസന്നൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ്.
Read More: തിയറ്റര്‍ അനുഭവത്തിന് ക്ഷണിച്ച് 'വിചിത്രം'; ശ്രദ്ധ നേടി ട്രെയ്‍ലര്‍