‘ദീപാവലി ആഘോഷിച്ചില്ലെങ്കിലെന്താ, നിങ്ങൾക്ക് അതിലും വലിയ ആഘോഷമുണ്ട്‘; നൈല ഉഷ പറയുന്നു

Web Desk   | Asianet News
Published : Nov 16, 2020, 05:18 PM ISTUpdated : Nov 16, 2020, 05:19 PM IST
‘ദീപാവലി ആഘോഷിച്ചില്ലെങ്കിലെന്താ, നിങ്ങൾക്ക് അതിലും വലിയ ആഘോഷമുണ്ട്‘; നൈല ഉഷ പറയുന്നു

Synopsis

കഴിഞ്ഞദിവസം നൈല ഉഷ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകരുടെ ഹൃദയം കവരുന്നത്. 

മ്മൂട്ടി നായകനായ ‘കുഞ്ഞനന്തന്റെ കട‘ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ്  നൈല ഉഷ. പുണ്യാളൻ അഗർബത്തീസ്‌, ഗ്യാങ്‌സ്റ്റർ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ താരം ശ്രദ്ധനേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 

കഴിഞ്ഞദിവസം നൈല ഉഷ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകരുടെ ഹൃദയം കവരുന്നത്. ചുവപ്പു നിറത്തിലുള്ള വസ്ത്രത്തിൽ അതി സുന്ദരിയായ താരത്തെ ചിത്രത്തിൽ കാണാം. “ദീപാവലി ആഘോഷിക്കാൻ സാധിച്ചില്ലെന്നു വച്ച് ഒരു കുഴപ്പവും ഇല്ല… നിങ്ങൾക്ക് ഇപ്പോഴും ജീവിതമുണ്ട്, എക്കാലത്തെയും വലിയ ആഘോഷം”, എന്നാണ് ചിത്രത്തിനൊപ്പം നൈല കുറിച്ചത്. 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ