
പൃഥ്വിരാജിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ (Odiyan: The Age of Illusion)' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്സും ഇന്ത്യൻ സിനിമയിലെ മുൻനിര ചലച്ചിത്ര നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസും കൈകോർക്കുന്ന ചിത്രം കൂടിയാണിത്.
കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ഭൂതകാലം', 'ഭ്രമയുഗം', 'ഡയസ് ഇറേ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.
മലയാള സിനിമയുടെ കഥപറച്ചിൽ ശൈലിയോടുള്ള ആദരവാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ധർമ്മ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹർ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് സുകുമാരനും, വലിയ കാൻവാസിൽ ഈ ഫോക്ലോർ ചിത്രം ഒരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ രാഹുൽ സദാശിവനും അറിയിച്ചു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, വാർത്താപ്രചരണം: ഹെയിൻസ്.
രാഹുല്‍ സദാവിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഡീയസ് ഈറെയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെ ഈ ചിത്രം സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. പ്രണവ് മോഹൻലാലായിരുന്നു നായകനായി എത്തിയത്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം പ്രണവ് മോഹൻലാലിന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ആഗോള തലത്തിൽ 80 കോടിയിലധികം നേടിയിരുന്നു ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ