ഓടും കുതിര ചാടും കുതിര തിയറ്ററുകളിലേക്ക് എപ്പോള്‍?, പുതിയ അപ്‍ഡേറ്റ് പുറത്ത്

Published : Jan 23, 2025, 07:21 PM IST
ഓടും കുതിര ചാടും കുതിര തിയറ്ററുകളിലേക്ക് എപ്പോള്‍?, പുതിയ അപ്‍ഡേറ്റ് പുറത്ത്

Synopsis

ഇനി ഫഹദ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഫഹദ്. ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' ഒരുക്കിയ സംവിധായകൻ അല്‍ത്തഫ് സലീമിന്റേതാണ് ഫഹദ് ഫാസില്‍ ചിത്രം എന്നതിനാല്‍ പ്രതീക്ഷ ഏറും.  മെയിലായിരിക്കും റീലീസ് എന്നാണ് ഫഹദ് ചിത്രത്തിന്റെ പുതിയ അപ‍്‍ഡേറ്റ്.

ഫഹദ് വേഷമിട്ടവയില്‍ ഒടുവില്‍ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രം തമിഴിലെ വേട്ടയ്യനിലേതായിരുന്നു. തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. മികച്ച പ്രതികരണമായിരുന്നു ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രമായുള്ള പ്രകടനത്തിന്. വേട്ടയ്യനിലെ ഫഹദിന്റെ ഒരു ബിടിഎസ് വീഡിയോ പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

യുഎ സര്‍ട്ടിഫിക്കറ്റാണ് വേട്ടയ്യന് ലഭിച്ചിരുന്നത്. സംവിധായകൻ ടി ജെ ജ്ഞാനവേലാണ് നിര്‍വഹിച്ചത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രഹ്‍മണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ,  ബി എസ് അവിനാശ്, വിനോദ് സാഗര്‍, അരുള്‍ ഡി, അരുവി ബാല എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് എന്നാണ് അഭിപ്രായങ്ങള്‍. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Read More: 'കേസ് സോള്‍വ് ചെയ്‍തോ?', മമ്മൂട്ടി ചിത്രം ഡൊമിനിക്കിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ