'ഓ മേരി ലൈല' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Published : Mar 14, 2023, 11:43 PM IST
'ഓ മേരി ലൈല' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Synopsis

നവാഗതനായ അഭിഷേക് കെ എസ് സംവിധാനം

ആന്‍റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചതുരം എന്ന സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം അടുത്തിടെ എത്തിയതും സൈന പ്ലേയിലൂടെ ആയിരുന്നു. 

നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്‍റണി വര്‍ഗീസ് എത്തിയ ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്. 

ഒരു ആക്ഷന്‍ ഹീറോയുടെ സ്ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്‍റണി വര്‍ഗീസിന്. എന്നാല്‍ റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ് ഓ മേരി ലൈല. ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

ALSO READ : 'ദൃശ്യ'ത്തെ മറികടന്നു? മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക