ധനുഷ്- മമ്മൂട്ടി ചിത്രം 'ഓം' റിലീസിനൊരുങ്ങുന്നു; രണ്ടാം ഗാനം ഇന്നെത്തും

Published : Oct 19, 2026, 07:42 AM IST
OM movie starring Dhanush and Mammootty

Synopsis

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ധനുഷ്, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഓം. ജയിലർ രണ്ടിന്റെ റിലീസ് കാരണം മാറ്റിവെച്ച ചിത്രം നവംബർ ഇരുപതിന് തിയേറ്ററുകളിലെത്തും.

ധനുഷ്, മമ്മൂട്ടി എന്നിവർരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയുടെ അടുത്ത ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ ഓമിനെ നോക്കികാണുന്നത്. ചിത്രത്തിലെ രണ്ടാം ഗാനം ഇന്ന് പുറത്തിറങ്ങും. 'വീഴാ വീര' എന്ന ഗാനമൊരുക്കുന്നത് സായ് അഭ്യങ്കർ ആണ്. ധനുഷ് തന്നെയാണ് ഗാനത്തിന് വരികളെഴുതുന്നത്.

നേരത്തെ ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് രജനികാന്തിനോടുള്ള ആദര സൂചകമായി ഓമിന്റെ റിലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ജയിലര്‍ 2 ഒക്ടോബര്‍ 15നാണ് തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ടൈഗർ ഷ്റോഫിന് നേരെ ആക്രമണം: വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അനിൽ പണ്ഡിറ്റ്; സൽമാൻ ഖാനും ഭീഷണി
സൂര്യ- ജിത്തു മാധവൻ ചിത്രം 'സീൻ' റിലീസിനൊരുങ്ങുന്നു; രണ്ടാം ഗാനം നാളെ പുറത്തിറങ്ങും