‘സ്വതന്ത്രനായി മത്സരിക്കൂ, ഞങ്ങള്‍ തൃശൂര്‍ തരാം’; സുരേഷ് ഗോപിയോട് ഒമര്‍ ലുലു

Web Desk   | Asianet News
Published : May 06, 2021, 12:03 PM ISTUpdated : May 06, 2021, 03:33 PM IST
‘സ്വതന്ത്രനായി മത്സരിക്കൂ, ഞങ്ങള്‍ തൃശൂര്‍ തരാം’; സുരേഷ് ഗോപിയോട് ഒമര്‍ ലുലു

Synopsis

തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. 

സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ​ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമറിന്റെ കമന്റ്. 

‘സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ തൃശ്ശൂർ ഞങ്ങൾ തരും  Love u sureshetta‘, എന്നായിരുന്നു ഒമറിന്റെ കമന്റ്. തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.

"തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!", എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പോസ്റ്റ്. 

തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു...

Posted by Suresh Gopi on Wednesday, 5 May 2021

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി