പട്ടായ ഷെഡ്യൂളോടെ ഒമര്‍ ലുലുവിന്റെ 'ധമാക്ക'യ്ക്ക് പാക്കപ്പ്

Published : Sep 29, 2019, 07:04 PM IST
പട്ടായ ഷെഡ്യൂളോടെ ഒമര്‍ ലുലുവിന്റെ 'ധമാക്ക'യ്ക്ക് പാക്കപ്പ്

Synopsis

ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ധമാക്കയെന്ന് ഒമര്‍ ലുലു. നവംബര്‍ 15 റിലീസ്.  

'ഒരു അഡാറ് ലവി'ന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യുടെ ചിത്രീകരണം പൂര്‍ത്തിയായി. പട്ടായയിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ് ഷെഡ്യൂള്‍. ഒരു കളര്‍ഫുള്‍ കോമഡി ചിത്രമാവും ധമാക്കയെന്നാണ് ഒമറിന്റെ വാഗ്ദാനം. 44 ദിവസത്തെ ചിത്രീകരണമായിരുന്നു സിനിമയ്ക്ക്.

നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ അരുണ്‍ ആണ് നായകന്‍. മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് നിര്‍മ്മാണം. നവംബര്‍ 15ന് തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍