കാമസൂത്ര വെബ് സീരിസാകുന്നു; നായികയായി സണ്ണി ലിയോണ്‍

Published : Sep 29, 2019, 05:40 PM IST
കാമസൂത്ര വെബ് സീരിസാകുന്നു; നായികയായി സണ്ണി ലിയോണ്‍

Synopsis

ഈ സീരിസില്‍ സണ്ണിലിയോണ്‍ മുഖ്യ കഥാപാത്രം ആകുമെന്ന വാര്‍ത്തയാണ്. ഇത് സംബന്ധിച്ച് എക്ത കപൂര്‍ സണ്ണിയുമായി സംസാരിച്ച് ധാരണയില്‍ എത്തിയെന്നാണ് വിവരം. 

മുംബൈ: കാമസൂത്ര വെബ് സീരിസായി നിര്‍മ്മിക്കുന്നു എന്ന് റിപ്പോര്‍ട്ട് പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് ആണ് ഇതിന് പിന്നില്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എഎല്‍ടി-ബാലാജി വഴിയായിരിക്കും ഇതിന്‍റെ പ്രക്ഷേപണം എന്നാണ് സൂചന.

എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഈ സീരിസില്‍ സണ്ണിലിയോണ്‍ മുഖ്യ കഥാപാത്രം ആകുമെന്ന വാര്‍ത്തയാണ്. ഇത് സംബന്ധിച്ച് എക്ത കപൂര്‍ സണ്ണിയുമായി സംസാരിച്ച് ധാരണയില്‍ എത്തിയെന്നാണ് വിവരം. നേരത്തെ ബാലാജി നിര്‍മ്മിച്ച 2014 ലെ  രാഗിണി എംഎംഎസ് 2 വില്‍ സണ്ണിയായിരുന്നു നായിക.

വാത്സ്യയനന്‍ എഴുതിയ പൗരണിക ഭാരതത്തിലെ ഗ്രന്ഥം കാമസൂത്ര അധികരിച്ച് ഇതിനകം അനേകം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിന് മുന്‍പ് സണ്ണി ലിയോണിന്‍റെ ജീവിതം തന്നെ വെബ് സീരിസായി എത്തിയിട്ടുണ്ട്. കരണ്‍ജിത്ത് കപൂര്‍- അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്നായിരുന്നു സീ5 പ്രക്ഷേപണം ചെയ്ത സീരിസിന്‍റെ പേര്. 

2011 ല്‍ ബിഗ്ബോസില്‍ അതിഥിയായി എത്തിയ സണ്ണിലിയോണ്‍ 2012 ല്‍ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. ഇപ്പോള്‍ തമിഴില്‍ ലീഡ് റോള്‍ ചെയ്യുന്ന വീരമ്മദേവിയില്‍ അഭിനയിക്കുകയാണ് സണ്ണി ലിയോണ്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നാല്‍പതുകളിലെ പ്രണയം' ഈ മാസം 13 ന് തിയറ്ററുകളില്‍
അരുണ്‍ പ്രദീപ്, സുബിന്‍ ടാര്‍സണ്‍ പ്രധാന വേഷങ്ങളില്‍; 'മിഡില്‍ക്ലാസ് മാത്തുക്കുട്ടി'ക്ക് തുടക്കം