പബ്ലിക് ഫി​ഗറാകുമ്പോൾ പല അഭിപ്രായങ്ങൾ വരും, ഉൾകൊള്ളാനായില്ലെങ്കിൽ ഒതുങ്ങി ജീവിക്കുക: ഒമർ ലുലു

Published : Aug 05, 2023, 03:53 PM ISTUpdated : Aug 05, 2023, 04:07 PM IST
പബ്ലിക് ഫി​ഗറാകുമ്പോൾ പല അഭിപ്രായങ്ങൾ വരും, ഉൾകൊള്ളാനായില്ലെങ്കിൽ ഒതുങ്ങി ജീവിക്കുക: ഒമർ ലുലു

Synopsis

ബാലയുടെ പേര് എടുത്ത് പറയാതെ ആണ് ഒമർ ലുലു പോസ്റ്റ് പങ്കുവച്ചിരുന്നത്.

നടൻ ബാല യുട്യൂബറായ അജു അലക്സിനെ(ചെകുത്താൻ) വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബാലയ്ക്ക് എതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ആരെയും ഭീഷണിപ്പെടുത്തിയില്ല എന്നാണ് ബാല പറയുന്നത്. പിന്നാലെ നിരവധി പേരാണ് ബാലയെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്ത് എത്തുന്നത്. ഈ അവസരത്തിൽ സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ബാലയുടെ പേര് എടുത്ത് പറയാതെ ആണ് ഒമർ ലുലു പോസ്റ്റ് പങ്കുവച്ചിരുന്നത്. "നമ്മൾ ഒരു പബ്ലിക് ഫി​ഗർ ആകുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും. ഇതൊന്നും ഉൾകൊള്ളാനുള്ള മാനസിക കരുത്ത് ഇല്ലെങ്കിൽ പൊതുവേദികളിൽ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക", എന്നാണ് ഒമർ ലുലുവിന്റെ കുറിപ്പ്. പിന്നാലെ ഒമറിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. 

"അഭിപ്രായം വ്യക്തിസ്വതന്ത്ര്യം പക്ഷെ അതിരു കടന്നാൽ പഞ്ഞിക്കിടൽ ആ വ്യക്തിയുടെ സ്വതന്ത്ര്യം, അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ടും കിട്ടും. പബ്ലിക് ഫിഗർ ആണെങ്കിലും അല്ലെങ്കിലും മറ്റുള്ളവൻ്റെ ജീവിതത്തിൽ കേറി അനാവശ്യ കര്യങ്ങൾ സംസാരിച്ചാൽ അതിനുള്ളത് തിരിച്ച് കിട്ടും എന്നുള്ളത് കൂടി മനസ്സിലാക്കാൻ കഴിയണം...അങ്ങനെ മനസ്സിലാക്കാൻ കഴിയാത്തവർ മറ്റുള്ളവരെ കുറിച്ച് വാ തുറക്കരുത്, അഭിപ്രായം ആർക്കും പറയാം..എന്ന് വെച്ചു വെക്തി അതിക്ഷേപവും, തോന്നിവാസവും ചെയ്യാൻ ഇവിടെ ആർക്കും നിയമം ഇല്ല...", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'ഫേസ്ബുക്ക് 'ഫ്രണ്ട്‌സ്'പലപ്പോഴും ഒരു മിത്ത്, കൊലവിളികൾ കൊണ്ടിവിടം നിറഞ്ഞിരിക്കുന്നു'; രമേഷ് പിഷാരടി

കഴിഞ്ഞ ദിവസം രാത്രിയാണ് ബാല, അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നത്.  എന്ന് സന്തോഷ് വര്‍ക്കിയെയും(ആറാട്ട് അണ്ണന്‍) കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചിരുന്നു. പിന്നാലെ അജുവിന്റെ സുഹൃത്ത്  മുഹമ്മദ്‌ അബ്ദുൽ ഖാദറിന്‍റെ പരാതിയിന്‍ മേല്‍ ബാലയ്ക്ക് എതിരെ കേസ് എടുക്കുക ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍