
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു(omar lulu) ഒരു അഡാറ് ലവ്(Oru Adaar Love) എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. നിലവിൽ ബാബു ആൻ്റണിയെ(babu antony) നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ലുലു. ഇപ്പോഴിതാ തന്റെ അഡാറ് ലവ് എന്ന സിനിമയെ കുറിച്ച് ഒമർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
അഡാറ് ലവ്വിന്റെ ടീസർ പുറത്തിറങ്ങിയിട്ട് നാല് വർഷം തികയുന്നുവെന്നും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഒമർ കുറിക്കുന്നു. ഇതുവരെ മുപ്പത് മില്യൺ കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കിയത്. ഇത്രയും കാഴ്ചക്കാരെ സ്വന്തമാക്കുന്നത് മലയാള സിനിമയിൽ ആദ്യമാണെന്നും ഒമർ കുറിക്കുന്നു.
ഒമർ ലുലുവിന്റെ വാക്കുകൾ
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ടീസർ 30 മില്ല്യൺ (With out Add) എത്തുന്നത്. കുറച്ച് പുതുമുഖങ്ങളെ വെച്ച് ചെറിയ ബഡ്ജറ്റിൽ ഒരു സിനിമ എന്ന രീതിയിൽ തുടങ്ങിയതാ.ഇന്നേക്ക് നാല് വർഷമാവും ടീസർ ഇറങ്ങിയിട്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും പടച്ചോനും നന്ദി
പൂർണ്ണമായും പുതുമുഖങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ഒരു അഡാറ് ലവ്. നൂറിന്‍ ഷെറീഫ്, പ്രിയ പ്രകാശ് വാര്യര്‍, വൈശാഖ് പവനന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. കൗമാര പ്രണയകഥ പറഞ്ഞ ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് സാരംഗ് ജയപ്രകാശ്, ലിജോ എന്നിവർ ചേർന്നാണ്. ഒമർ ലുലുവിന്റേതാണ് കഥ. ഔസേപ്പച്ചൻ മൂവി ബാനറിൽ ഔസേപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ