
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഒമർ ലുലുവിന്റെ 'പവർ സ്റ്റാർ'(Power Star). ബാബു ആന്റണി (Babu Antony) നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. ഈ അവസരത്തിൽ ഒമറിന്റെ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് സംവിധായകൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
'പവർ സ്റ്റാർ 100കോടി ക്ലബ്ബിൽ കയറട്ടെ' എന്നാണ് സിദ്ധാർഥ് കൃഷ്ണൻ എന്നയാൾ കമന്റ് ചെയ്തത്. 'പവർ സ്റ്റാർ 100കോടി ക്ലബ്ബിൽ കയറണ്ട, ആകെ നാല് കോടി ബഡ്ജറ്റിൽ ചെയ്യുന്ന പവർ സ്റ്റാർ 100കോടി ക്ലബ്ബിൽ കയറിയാൽ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി', എന്നാണ് ഒമർ മറുപടിയായി കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഒമർ ലുലു തന്നെ പങ്കുവച്ചിട്ടുമുണ്ട്.
റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു.
മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പൂജ ചടങ്ങിനു പകരം അഭയ ഹിരണ്‍മയിയുടെ പാട്ട്; ഒമര്‍ ലുലുവിന്‍റെ 'നല്ല സമയ'ത്തിന് ആരംഭം
സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ എന്ന് മുമ്പൊരിക്കൽ ഒമർ ലുലു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന്‘, എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ