
ഓണത്തിനോട് അനുബന്ധിച്ച് ഒരുപിടി സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഇതിനോടകം രണ്ട് സിനിമകൾ റിലീസ് ചെയ്തു കഴിഞ്ഞു. നാളെയും പുതു പടങ്ങൾ തിയറ്ററുകളിൽ എത്തും. ഇക്കൂട്ടത്തിലൊന്നാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ്. ഒരിടവേളയ്ക്ക് ശേഷം റഹ്മാൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം തന്റെ പുതിയൊരു ശ്രമം ആണെന്ന് പറയുകയാണ് ഒമർ ലുലു ഇപ്പോൾ. റഹ്മാന്റെയും തന്റെ തിരുവരവ് സിനിമയാകും ഇതെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഒമർ പറയുന്നു.
"ഇത്രനാളും ഞാൻ യൂത്തിനെ മാത്രം കോൺസെൻട്രേറ്റ് ചെയ്തിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത്. Bad Boyz എല്ലാംകൊണ്ടും എന്റെ പുതിയൊരു attempt ആണ്. കോമഡിയും ,ആക്ഷനും ഫാമിലി ഇമോഷനും സൗഹൃദവും എല്ലാം ചേർന്ന്, എല്ലാ വിഭാഗം പ്രേക്ഷകർക്കും വേണ്ടി ഒരു കംപ്ലീറ്റ് entertainer പാക്കേജ് എന്ന നിലയ്ക്കാണ് ഞാന്‍ ബാഡ്‌ബോയ്സ് ഒരുക്കിയിരിക്കുന്നത് .തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് റഹ്‌മാൻ സാറിന്റെയും എന്റെയും ഗംഭീര തിരിച്ച് വരവ് ആവട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു പ്രാർത്ഥനയോടെ..", എന്നാണ് ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
റഹ്മാനെ കൂടാതെ ഷീലു എബ്രഹാം ,ബാബു ആൻ്റണി, സൈജു കുറുപ്പ്,ധ്യാൻ ശ്രീനിവാസൻ, ബാല, അജു വർഗീസ്, ആൻസൻ പോൾ,ബിബിൻ ജോർജ്ജ്, സെന്തിൽ, രമേഷ് പിഷാരടി, ടിനി ടോം, ' ഡ്രാകൂള ' സുധീർ, ഹരിശ്രീ അശോകൻ,. ശങ്കർ , സോഹൻ സീനു ലാൽ, സജിൻ ചെറുകയിൽ, ഭീമൻ രഘു , മൊട്ട രാജേന്ദ്രൻ ആരാധ്യ ആൻ, മല്ലികാ സുകുമാരൻ തുടങ്ങി വലിയൊരു താര നിര ബാഡ് ബോയ്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്.
ഒമറിൻ്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ജനപ്രീതി നേടി സെൻസേഷനായ ' ഒരു അഡാർ ലൗ ' എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണ് എന്ന സവിശേഷതയും ബാഡ് ബോയ്സിനുണ്ട്. ആൻ്റപ്പൻ എന്നാ ഗുണ്ടാ തലവൻ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ഷീലു എബ്രഹാമാണ് ചിത്രത്തിൽ റഹ്മാൻ്റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷീലുവിൻ്റെ അഭിനയ ജീവിതത്തിൽ മേരി ഒരു വഴിത്തിരിവാകും എന്ന പ്രതീക്ഷയാണ്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ചിത്രം കൂടിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ