
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ ജന്മദിനത്തില്‍ അവരുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ കോർത്തിണക്കിയുള്ള മാഷപ്പ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ലിന്റോ കുര്യൻ. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റോ കുര്യന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മാസ്സ് ചിത്രമായ പവര്‍ സ്റ്റാറിന്റെ ഷോ റീല്‍ ആണ് ലിന്റോ കുര്യന്‍ ചെയ്തിരിക്കുന്നത്. പവര്‍സ്റ്റാറിലെ പ്രധാന താരങ്ങളുടെ മുന്‍കാല ചിത്രങ്ങളിലെ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഷോ റീല്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ബാബു ആന്റണി നായകന്‍ ആകുന്ന പവര്‍സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ ‘ഷോ റീല്‍’ പുറത്തിറക്കുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. രതീഷ് ആനേടത്താണ് നിർമാതാവ്. സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം ആയിരിക്കും ‘പവര്‍സ്റ്റാര്‍’. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ