'എന്റെ ആദ്യത്തെ എ പടം ലോഡിം​ഗ്'; 'നല്ല സമയം' റിലീസ് അപ്ഡേറ്റുമായി ഒമർ ലുലു

Published : Nov 19, 2022, 09:52 AM IST
'എന്റെ ആദ്യത്തെ എ പടം ലോഡിം​ഗ്'; 'നല്ല സമയം' റിലീസ് അപ്ഡേറ്റുമായി ഒമർ ലുലു

Synopsis

നല്ല സമയത്തിന്‍റെ ട്രെയിലർ ഇന്ന് വൈകുന്നേരം 7.30ന്. 

'നല്ല സമയ'ത്തിന്റെ സെൻസറിം​ഗ് പൂർത്തിയാക്കിയ വിവരം പങ്കുവച്ച് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന് ക്ലീൻ 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും ട്രെയിലർ ഇന്ന് വൈകുന്നേരം 7.30ന് പുറത്തുവിടുമെന്നും ഒമർ ലുലു അറിയിച്ചു.  ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്.
 
'നല്ല സമയം സെൻസറിം​ഗ് കഴിഞ്ഞു. ക്ലീൻ 'എ' സർട്ടിഫിക്കറ്റ്, ട്രെയിലർ ഇന്ന് 7.30ന്. സിനിമ തിയറ്ററുകളിൽ നവംബർ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിം​ഗ്',എന്നാണ്  സെൻസറിം​ഗ് വിവരം പങ്കുവച്ച് ഒമൽ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. 

ബാബു ആന്‍റണി നയകനാകുന്ന പവർ സ്റ്റാർ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഒമർ ലുലുവിന്റെ മറ്റൊരു ചിത്രം. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്. ആക്ഷന്‍ ഹീറോ ആയി ബാബു ആന്‍റണിയുടെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പവര്‍ സ്റ്റാര്‍. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്.  മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. 

മസ്തിഷ്കാഘാതം; ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍, സഹായം തേടി കുടുംബം

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും