
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ബാബു ആൻ്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ലുലു ഇപ്പോൾ. ഇതിനിടയിൽ തന്റെ പുതിയ വിശേഷവും പങ്കുവെച്ചിരിക്കുകയാണ് ഒമർ ലുലു.
ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് ഒമർ ലുലു ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ടി സീരീസിന് വേണ്ടി ഒരുക്കുന്ന ആൽബം തൻ്റെ ആദ്യത്തെ ഹിന്ദി ആൽബമാണെന്നും ഇതിൻ്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങിയെന്നും പോസ്റ്റിൽ കുറിക്കുന്നു. ആൽബത്തിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രവും ഒമർ പങ്കുവയ്ക്കുന്നു.
എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഉണ്ടാകണമെന്നും ഒമർ ലുലു ആവശ്യപ്പെട്ടു. നടനും ബിഗ്ബോസ് മത്സരാർത്ഥിയുമായ പരീക്കുട്ടിയും ഈ ആൽബത്തിൻ്റെ ഭാഗമാണ്.
T-seriesന് വേണ്ടി എന്റെ ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങി❤️.Need all your support & love 🙏.
Posted by Omar Lulu on Thursday, 22 October 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ