ഈ ഓണം ജാഗ്രതയോടെ; തിരുവോണാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

Published : Aug 31, 2020, 12:31 PM IST
ഈ ഓണം ജാഗ്രതയോടെ; തിരുവോണാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

Synopsis

സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തിലും സന്തോഷം പങ്കുവെക്കണമെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നും ഇരുവരും ഓര്‍മ്മപ്പെടുത്തുന്നു.

കൊവിഡ് പശ്ചാത്തലത്തിനിടെ കടന്നുവന്ന തിരുവോണം കരുതലോടെ ആഘോഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തിലും സന്തോഷം പങ്കുവെക്കണമെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നും ഇരുവരും ഓര്‍മ്മപ്പെടുത്തുന്നു.

മമ്മൂട്ടിയുടെ ആശംസ

മറ്റൊരു തിരുവോണക്കാലം കൂടി. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍. പ്രകൃതിയും മനുഷ്യരും തിരുവോണത്തെ എതിരേല്‍ക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. കാലാവസ്ഥകള്‍ മാറുമെങ്കിലും മനുഷ്യാവസ്ഥകള്‍ ചില സമയത്ത് മാറില്ല. ഈ ഓണം ആഘോഷിക്കാവുന്ന ഒരു മനുഷ്യാവസ്ഥയിലല്ല നമ്മളിപ്പോള്‍. എങ്കിലും നമ്മുടെ ചെറിയ ചെറിയ സൗകര്യങ്ങളില്‍, ചെറിയ ചെറിയ ആഗ്രഹങ്ങളില്‍, ചെറിയ ചെറിയ സന്തോഷങ്ങള്‍ ഒഴിവാക്കരുത്. ചെറിയ സന്തോഷങ്ങള്‍ എപ്പോഴും നമ്മള്‍ സന്തോഷങ്ങളായിത്തന്നെ കാണണം. നമ്മളെ ചൂഴ്ന്നു നില്‍ക്കുന്ന ഈ ദുരന്തം വിട്ടുമാറുന്നതുവരെ ഒരുപക്ഷേ നമുക്ക് സന്തോഷിക്കാനായില്ലെന്നു വരാം. എന്നാലും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട, നമ്മുടെ മാത്രം തിരുവോണം നമ്മള്‍ ആഘോഷിക്കാതെയും സന്തോഷിക്കാതെയും വിടരുത്. പക്ഷേ ഈ ദുരന്തത്തിനെതിരെയുള്ള ഒരു ജാഗ്രത, അത് മറന്നുപോകരുത്. ഈ ഓണം സന്തോഷവും സമൃധിയും സമാധാനവും സാഹോദര്യവും പാരസ്പര്യവും കൂടെ ജാഗ്രതയുമുള്ള ഒരു തിരുവോണമാകട്ടെ. എല്ലാവര്‍ക്കും ഊഷ്‍മളമായ തിരുവോണാശംസകള്‍. ഹാപ്പി ഓണം. 

മോഹന്‍ലാലിന്‍റെ ആശംസ

സാമൂഹിക അകലം പാലിച്ച് എല്ലാവരും അവരവരുടെ വീടുകളില്‍ തുടരേണ്ട ഈ പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്മയുടെയും സമൃദ്ധിയുടെയും സര്‍വ്വോപരി ആയുരാരോഗ്യം നിറഞ്ഞതുമായ ഒരു ഓണം ആശംസിക്കുന്നു. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുക. ധൈര്യമായിരിക്കൂ. നമുക്ക് ഒരുമിച്ച് പ്രാര്‍ഥിക്കാം, നല്ലൊരു നാളേയ്ക്കായി. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്