രജനികാന്തിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന വേഷം, എന്നിട്ടും സിനിമ നിരസിച്ച മോഹൻലാല്‍

Published : Feb 20, 2024, 05:24 PM IST
രജനികാന്തിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന വേഷം, എന്നിട്ടും സിനിമ നിരസിച്ച മോഹൻലാല്‍

Synopsis

രജനികാന്തിന്റെ ഓഫര്‍ മോഹൻലാല്‍ നിരസിച്ചപ്പോള്‍.

മലയാളത്തില്‍ മാത്രമല്ല തമിഴകത്തടക്കം ഹിറ്റുകളുടെ ഭാഗമായ നടനാണ് മോഹൻലാല്‍. 2023ല്‍ പുറത്തിറങ്ങിയ ജയിലറില്‍ അതിഥി കഥാപാത്രമായി എത്തി പ്രേക്ഷകരെ ആവേശംകൊള്ളിച്ച നടനാണ് മോഹൻലാല്‍. മോഹൻലാലിന്റെ സ്വാഗില്‍ തമിഴകം കോരിത്തരിച്ചു. രജനികാന്ത് നായകനായ മറ്റൊരു ഹിറ്റ് ചിത്രത്തിലെ വേഷം മോഹൻലാല്‍ നിരസിച്ച ഒരു സംഭവവും മുമ്പ് ഓണ്‍ലൈനില്‍ ചര്‍ച്ചയായിട്ടുണ്ട്.

രജനികാന്തിന്റേതായി 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ശിവാജിയെന്ന ചിത്രത്തിലെ വേഷമാണ് മോഹൻലാല്‍ നിരസിച്ചത് എന്നത് സിനിമ പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമുള്ള ഒരു കാര്യമായിരിക്കും. രജനികാന്തിന്റെ ശിവാജിയിലെ പ്രധാന വില്ലൻ കഥാപാത്രമായ ആദിശേഷനാകാനായിരുന്നു മോഹൻലാലിനെ  ക്ഷണിച്ചത്. എന്നാല്‍ മോഹൻലാല്‍ ക്ഷണം നിരസിച്ചു. തുടര്‍ന്ന് ആ വേഷത്തിലെത്തിയ സുമന് ചിത്രം വലിയ ഒരു അവസരമായി മാറി എന്ന് പിന്നീടത്തെ ചരിത്രം

എസ് ഷങ്കറായിരുന്നു രജനികാന്തിന്റെ ശിവാജിയുടെ സംവിധാനം നിര്‍വഹിച്ചത് എന്നതിനാല്‍ പ്രഖ്യാപനംതൊട്ടേ  ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്‍തിരുന്നു. ശിവാജിയുടെ ആകെ ബജറ്റ്  89 കോടിയായിരുന്നു എന്നത് അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ 150 കോടിയില്‍ ഏറെ ശിവാജിക്ക് നേടാനായി. എസ് ഷങ്കര്‍ ശിവാജിയുടെ കഥയും തിരക്കഥയും എഴുതി.

രജനികാന്ത് ശിവാജി എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിട്ടാണ് നിറഞ്ഞാടുകയും പ്രേക്ഷകരുടെ പ്രിയം നേടുകയും ചെയ്‍തത്. നായികയായി എത്തിയത് ശ്രിയ ശരണായിരുന്നു. ഛായാഗ്രാഹണം കെ വി ആനന്ദായിരുന്നു. വിവേക്, മണിവണ്ണൻ, കൊച്ചിൻ ഹനീഫ, സോളമൻ പപ്പായ, വാസു വിക്രം, ഷണ്‍മുഗരാജൻ, മഹാദേവൻ, ഇളവരശ്, സ്വാമിനാഥൻ, പിരമിഡ് നടരാജൻ, എം എസ് ഭാസ്‍കര്‍, രവികുമാര്‍, സ്വാമിനാഥൻ തുടങ്ങിയവര്‍ ശിവാജിയില്‍ രജനികാന്തിനൊപ്പം വേഷമിട്ടു.

Read More: ബിജു മേനോന്റെ തുണ്ട് ക്ലിക്കായോ?, ആദ്യയാഴ്‍ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു