ആരാധകര്‍ക്കൊപ്പം ഒരു ലക്ഷം ചിത്രങ്ങള്‍; റെക്കോര്‍ഡ് നേട്ടവുമായി റോബിന്‍ രാധാകൃഷ്ണന്‍

Published : Jan 02, 2023, 08:03 PM IST
ആരാധകര്‍ക്കൊപ്പം ഒരു ലക്ഷം ചിത്രങ്ങള്‍; റെക്കോര്‍ഡ് നേട്ടവുമായി റോബിന്‍ രാധാകൃഷ്ണന്‍

Synopsis

അംഗീകാരം ദുബൈയിലെ ഐൻ‌സ്റ്റൈൻ വേൾഡ് റെക്കോർഡ്‌സ് എൽ‌എൽ‌സിയുടേത്

ബി​ഗ് ബോസ് മലയാളം പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത താരമാണ് സീസൺ ഫോറിലെ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. സോഷ്യൽ മീഡിയ താരമായിരുന്ന റോബിൻ ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി വന്നതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹൗസിലേക്ക് പോകും മുമ്പ് അമ്പതിനായിരം ഫോളോവേഴ്സാണ് റോബിന് ഉണ്ടായിരുന്നത്. സീസൺ ഫോർ അവസാനിച്ചതോടെ അത് പത്ത് ലക്ഷമായി ഉയർന്നു. ബി​ഗ് ബോസ് എല്ലാം കൊണ്ടും റോബിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. 

ഇപ്പോഴിതാ തനിക്ക് ലഭിച്ച പുതിയൊരു അംഗീകാരം സംബന്ധിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഒരു ലക്ഷത്തിലധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയെന്ന റെക്കോർ‌ഡാണ് റോബിന് ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെത്തന്നെയാണ് റോബിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

'ദുബൈയിലെ ഐൻ‌സ്റ്റൈൻ വേൾഡ് റെക്കോർഡ്‌സ് എൽ‌എൽ‌സിയിൽ നിന്ന് അംഗീകാരം നേടുന്നത് എനിക്ക് അഭിമാനമാണ്. ഏഴ് മാസത്തിനുള്ളിൽ ഒരു ലക്ഷത്തില്‍ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ് എനിക്ക് ലഭിച്ചത്. ഈ റെക്കോർഡ് 2023 ജനുവരി 1ന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീണാലും ഞാൻ എഴുന്നേൽക്കും... പരാജയപ്പെട്ടാലും ഞാൻ വീണ്ടും ശ്രമിക്കും' റോബിൻ കുറിച്ചു. പുതിയ റെക്കോർഡ‍് നേട്ടത്തിന്റെ സർ‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വീഡിയോകളും റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ALSO READ : 'മാളികപ്പുറം പ്രൊപ്പഗാണ്ട സിനിമയാണോ'? റിവ്യൂവുമായി രചന നാരായണന്‍കുട്ടി

ദുബായ് ​ഗോൾഡൻ വിസ തനിക്ക് ഉടൻ‌ ലഭിക്കുമെന്നും റോബിൻ സോഷ്യൽ മീഡിയ വഴി അറിയിച്ചു. റോബിന്റേയും ആരതിയുടേയും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് അടുത്തിടെ ഇരുവരും അറിയിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'