കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; ചിത്രത്തിന്റെ ഷൂട്ടിങ് പഴയ കേരള നിയമസഭയിൽ

By Web TeamFirst Published Dec 16, 2019, 6:17 PM IST
Highlights

ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ  ആണ് ചിത്രം നിർമ്മിക്കുന്നത്

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി പഴയ കേരള നിയമസഭ മമ്മുട്ടിയുടെ സിനിമയ്ക്കായി തുറന്നു കൊടുത്തു. കടയ്ക്കൽ ചന്ദ്രൻ എന്ന കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന വൺ എന്ന ചിത്രത്തിനായാണ് പഴയ കേരള നിയമസഭ തുറന്നു കൊടുത്തത്. ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്‌യാണ് തിരക്കഥ. ആദ്യമായാണ് ഒരു മമ്മുട്ടി ചിത്രത്തിനായി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്നത്.  

ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ  ആണ് ചിത്രം  നിർമ്മിക്കുന്നത്.  മധു ,ബാലചന്ദ്ര മേനോൻ എന്നിവർ അതിഥി താരങ്ങളായെത്തുന്നു. ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, ,മുരളി  ഗോപി , സിദ്ധിഖ് , മാത്യു തോമസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ,ജഗദീഷ്, പി.ബാലചന്ദ്രൻ ,കൃഷ്ണ കുമാർ  ,സുധീർ കരമന , റിസബാവ, സാദിഖ്, മേഘനാദൻ, അലൻസിയർ, സുരേഷ് കൃഷ്ണ, പ്രേംകുമാർ, എന്നിവർ  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു .എസ്. വൈദി, മനോജ് പിള്ള എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എറണാകുളത്തും തിരുവനന്തപുരത്തുമായി ചിത്രീകരണം നടക്കുന്ന സിനിമ മാർച്ചിൽ പ്രദർശനത്തിന് എത്തും .
 

click me!