ജയസൂര്യയുടെ ഇന്‍വെസ്റ്റി​ഗേറ്റീവ് ത്രില്ലര്‍; രതീഷ് വേഗയുടെ 'ഓപറേഷന്‍ ത്രാള്‍' ആരംഭിച്ചു

Published : May 18, 2026, 09:19 PM IST
OPERATION TRAL MALAYALAM MOVIE STARTS ROLLING JAYASURYA

Synopsis

ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാൾ' ചിത്രീകരണം ആരംഭിച്ചു.

ജയസൂര്യയെ നായകനാക്കി രതീഷ് വേഗയുടെ സംവിധാനത്തിൽ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ഓപ്പറേഷൻ ത്രാൾ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. ജയിൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് ജോബി ജോർജ് തടത്തിൽ, സംവിധായകൻ രതീഷ് വേഗ, ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവ്വഹിക്കുന്നത്. റിതിക സിംഗ്, അമൈറ ദസ്തൂർ, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരിൽ പലരും സിനിമാ മേഖലയിലെ മറ്റ് പ്രധാന വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഓപ്പറേഷൻ ത്രാൾ കേരള, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമയുടെ പാൻ- ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു വമ്പൻ പ്രോജക്‌ടായി ഇത് വിലയിരുത്തപ്പെടുന്നു.

ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തിറങ്ങിയിരുന്നു. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർന്നതാണ്. സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.

പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കലാസംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ് എം.ആർ. രാജാകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് ആതിര ദിൽജിത്ത് & വാഴൂർ ജോസ്, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവ്വഹിക്കുന്നത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കാൽ മുട്ടിൽ നീരാണ്, പരിഹസിക്കുന്നവർക്ക് എന്റെ വേദന അറിയില്ല..'; തുറന്നുപറഞ്ഞ് ആര്യ ബഡായി
"അന്ന് മറഡോണ വന്ന സമയത്ത് ആൾക്കൂട്ടത്തിൽ നിന്ന് ഒരാളെന്നെ കയറി പിടിച്ചു, ഒരിക്കൽ ഓഡിയന്‍സില്‍ നിന്നൊരാള്‍ ബ്ലേഡ് വച്ച് കട്ട് ചെയ്തു": രഞ്ജിനി ഹരിദാസ്