റിലീസ് ആയതിന് പിന്നാലെ നോളന്‍റെ "ഓപ്പൺഹൈമർ" ചിത്രത്തിന് ഇരുട്ടടിയായി ആ വാര്‍ത്ത.!

Published : Jul 22, 2023, 07:38 AM IST
റിലീസ് ആയതിന് പിന്നാലെ നോളന്‍റെ  "ഓപ്പൺഹൈമർ" ചിത്രത്തിന് ഇരുട്ടടിയായി ആ വാര്‍ത്ത.!

Synopsis

 ആറ്റം ബോംബിന്‍റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണമാണ് ആഗോള വ്യാപകമായി നേടുന്നത് എന്നാണ് വിവരം. 

ദില്ലി: ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി എത്തിയ ക്രിസ്റ്റഫർ നോളന്‍ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണമാണ് ആഗോള വ്യാപകമായി നേടുന്നത് എന്നാണ് വിവരം. 

എന്നാല്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് തിരിച്ചടിയായി  ഓപ്പൺഹൈമർ ചിത്രത്തിന്‍റെ ഫുള്‍ എച്ച്ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ് റോക്കേഴ്സ് അടക്കം പ്രൈറസി സൈറ്റുകളില്‍ ചോര്‍ന്ന ചിത്രം ടെലഗ്രാം വഴി പ്രചരിപ്പിക്കപ്പെടുന്നു എന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

1080p, 720p, 480p, 360p, 240p എന്നീ ക്വാളിറ്റിയില്‍ ഓപ്പൺഹൈമർ പ്രിന്‍റുകള്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം പൂര്‍ണ്ണമായും ഐമാക്സ് ഫിലിംസിലാണ് ചിത്രം ഷൂട്ട് ചെയ്ത ചിത്രമാണ് ഓപ്പൺഹൈമർ . ആറ്റം ബോംബിന്‍റെ പിതാവിന്‍റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും വിവരിക്കുന്നുണ്ട് ചിത്രത്തില്‍. 

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു. ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്. 

1945ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന അണു ബോംബിന്റെ ആദ്യ പരീക്ഷണ സ്ഫോടനം പുനഃസൃഷ്ടിക്കുന്നതിന് ഒരു സിജിഐയും താനും ചിത്രത്തിന്‍റെ അണിയറക്കാരും ഉപയോഗിച്ചിട്ടില്ലെന്നാണ് നോളന്‍ നേരത്തെ  വെളിപ്പെടുത്തിയിരുന്നു. 

"ഓ പർദേസി" :"വോയിസ് ഓഫ് സത്യനാഥനിലെ" പുതിയ ഗാനം ഇറങ്ങി

പ്രൊജക്ട് കെ എന്നാല്‍ കല്‍കി 2898 എഡി: ഹോളിവുഡ് സമാന ഗംഭീര ദൃശ്യങ്ങള്‍ പുറത്ത്.!

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു