നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ.ബിജുവിന്‍റെ 'ഓറഞ്ച് മരങ്ങളുടെ വീട്' 20 ന്

Published : Nov 07, 2026, 06:00 PM IST
Orangu Marangalude Veedu movie to be reached theatres on november 20

Synopsis

നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒന്നിച്ച റോഡ് മൂവി

ദേശീയ പുരസ്കാര ജേതാവും രാജ്യത്തെ പ്രമുഖ ചലച്ചിത്രകാരനുമായ ഡോ. ബിജു സംവിധാനം ചെയ്ത 'ഓറഞ്ച് മരങ്ങളുടെ വീട്' ഈ മാസം 20 ന് തിയറ്ററിലെത്തും. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്ത ചിത്രമാണ് 'ഓറഞ്ച് മരങ്ങളുടെ വീട്.' മലയാളത്തിന്റെ അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും പി ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തി രയിലെത്തിയ അവസാന ചിത്രവുമാണിത്. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ച വിഖ്യാത ചലച്ചിത്രകാരനായ ഡോ ബിജുവിന്റെ ഏറെ പുതുമയുള്ള ചിത്രമാണ് ഓറഞ്ച് മരങ്ങളുടെ വീട്.

ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ (നെടുമുടി വേണു) തനിക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ സ്വന്തം ആത്മാവിന്റെ ഒരു ഭാഗം തേടുകയാണ്. ചിത്രത്തിന്റെ ഇതിവൃത്തം ഇങ്ങനെ തുടങ്ങുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ ഡേവിസിന്റെ (പ്രകാശ് ബാരെ) നിർബന്ധത്തിനു വഴങ്ങി നഗരത്തിലെ ഒരു ഫ്ലാറ്റിൽ കഴിയേണ്ടിവരുന്ന അയാൾക്ക് ജീവിതം വീർപ്പുമുട്ടലാകുന്നു. ഒരു അപകടത്തെത്തുടർന്ന് സാമുവൽ ആശുപത്രിയിലാകുന്നതോടെ ഡേവിസും മകൻ സ്റ്റീവും (ഗോവർദ്ധനൻ) നാട്ടിലെത്തുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആശുപത്രി കിടക്കയിൽ നിന്ന് സാമുവൽ അപ്രത്യക്ഷനാകുന്നു - കൂട്ടിന് കൊച്ചുമകൻ സ്റ്റീവും.

അവിടെനിന്ന് ഉദ്വേഗജനകമായ ഒരു യാത്രയാണ് ചിത്രം പറയുന്നത്. ഒരു വശത്ത്, തന്റെ പഴയ ചങ്ങാതിമാരെയും (പി. ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ) ഓറഞ്ച് തോട്ടങ്ങളുടെ മാന്ത്രികതയെയും തേടി മുത്തശ്ശനും കൊച്ചുമകനും നടത്തുന്ന യാത്ര. മറുവശത്ത്, കാണാതായ അച്ഛനെയും മകനെയും തിരഞ്ഞ് പരക്കം പായുന്ന ഡേവിസും സുഹൃത്ത് മാത്യൂസും (ദീപൻ ശിവരാമൻ). നഷ്ടപ്പെടുന്ന വേരുകളും തലമുറകൾ തമ്മിലുള്ള സംഘർഷവും പ്രകൃതിയുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന റോഡ് മൂവിയാണ് ചിത്രമെന്ന് സംവിധായകൻ ഡോ. ബിജു വ്യക്തമാക്കി. പ്രായമാകുന്ന മനുഷ്യരോട് നമ്മൾ എങ്ങനെ പെരുമാറുന്നു, അവരുടെ ഓർമ്മകളെയും ആഗ്രഹങ്ങളെയും സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നു എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്, അദ്ദേഹം പറയുന്നു.

മലയാള നാടകവേദിയിലെ ഒട്ടനവധി പ്രതിഭകളുടെ അപൂർവ്വ സംഗമ വേദിയായിരുന്നു സിനിമയുടെ ലൊക്കേഷൻ. നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട നെടുമുടി വേണുവിന്‍റെയും പി ബാലചന്ദ്രന്‍റെയും അവിസ്മരണീയ പ്രകടനം ബിഗ് സ്ക്രീനിൽ ഒരു വട്ടം കൂടി കാണാനുള്ള അസുലഭാവസരം കൂടിയാണ് 'ഓറഞ്ച് മരങ്ങുടെ വീട്'. മൂവി നൊമാഡ്‌സ് - സിലിക്കൺ മീഡിയ എന്നീ ബാനറുകളിൽ, ഇൻവിസ് മൾട്ടിമീഡിയയുടേയും വിസ്റ്റ വിഎഫ്എക്‌സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെ യും സഹകരണത്തോടെ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സഹ നിർമ്മാതാവ് - എംജി രാധാകൃഷ്ണൻ ഉണ്ണിത്താൻ. ഛായാഗ്രഹണം - യദു രാധാകൃഷ്ണൻ, എഡിറ്റിംഗ് - ഡേവിസ് മാനുവൽ, കലാസംവിധാനം - അജയൻ വി കാട്ടുങ്കൽ, സംഗീതം - സന്തോഷ് ചന്ദ്രൻ. പി.ആർ.ഒ -പി.ആർ. സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ നേട്ടവുമായി 'രാമായണ'; രണ്ട് ദിവസം കൊണ്ട് നേടിയത് 265 കോടി
ആദ്യ ദിനം ഹൗസ്ഫുൾ; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി നയൻതാര ചിത്രം ‘മൂക്കുത്തി അമ്മൻ 2 മഹാശക്തി’ വൻ വിജയത്തിലേക്ക്