ശ്രീനാഥ് ഭാസി ചിത്രം 'ഒറിജിനൽ' ഒക്ടോബർ 23 മുതൽ തിയേറ്ററുകളിൽ; പുതിയ പോസ്റ്റർ പുറത്ത്

Published : Oct 15, 2026, 08:21 AM IST
Orijinal starring Sreenath Bhasi

Synopsis

റമീസ് രചനയും സംവിധാനവും നിർവഹിച്ച് ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രമാണ് 'ഒറിജിനൽ'. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ എന്നിവ സമന്വയിപ്പിക്കുന്ന ഈ ചിത്രം ഒക്ടോബർ 23-ന് തിയേറ്ററുകളിൽ എത്തും.

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒറിജിനൽ റിലീസിനൊരുങ്ങുകയാണ്. റമീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒറിജിനല്‍' ഒക്ടോബർ 23ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻറെ ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധേയമായിരുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ഹർഷാദ് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ORIJINAL, സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവ വികാസങ്ങളിലേക്ക് നയിക്കുന്ന കഥയാണ് പറയുന്നത്. “ഒറിജിനൽ” എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ. ഫഹദ് ഫത്‌ലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്.

‌മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ് ആണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവ്വഹിക്കുന്നു. സച്ചിൻ സുധാകരൻ, ഹരിഹരൻ എം (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത്. റൊണെക്സ് സേവ്യർ ആണ് മേക്കപ്പ്. സമീറ സനീഷ് വസ്ത്രാലങ്കാരം ഒരുക്കുന്നു. പി.സി. സ്റ്റണ്ട്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറാണ്. ജിഷ്ണു, ശ്രീജിത്ത് പി. എന്നിവർ നൃത്തസംവിധാനം നിർവ്വഹിക്കുന്നു. ശ്രീക് വാര്യർ ആണ് ഡി.ഐ. നിർവ്വഹിക്കുന്നത്. മുത്തു, റമീസ്, റിഷ് എൻ.കെ. എന്നിവർ ഗാനരചന നിർവ്വഹിച്ചിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിമിഷ സജയൻ- കരുണാസ് ചിത്രം 'എന്ന വിലൈ' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
ജിത്തു മാധവൻ- സൂര്യ ചിത്രം 'സീൻ' റിലീസിനൊരുങ്ങുന്നു; ഗൾഫ് വിതരണാവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്