ഗോപി സുന്ദറിന്‍റെ സംഗീതം; 'അരൂപി'യിലെ വീഡിയോ ഗാനം എത്തി

Published : Jun 07, 2026, 04:35 PM IST
Orma Nilaav Video Song Aroopi KS Harishankar Gopi Sundar Abhilash Warrier

Synopsis

അഭിലാഷ് വാര്യര്‍ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം 'അരൂപി'യിലെ 'ഓർമ്മ നിലാവ്' എന്ന വീഡിയോ ഗാനം റിലീസായി

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമ്മിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിലെ ഒഫിഷ്യൽ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച ഓർമ്മ നിലാവ് എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിംഗ് വി ടി വിനീത്, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഷാജി കൂനമാവ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പുള്ളി ചുമ്മാ മല കയറി നടക്കുന്നെന്നാണ് എല്ലാവരുടെയും വിചാരം, പക്ഷേ'; പ്രണവ് മോഹന്‍ലാല്‍ അനുഭവം പങ്കുവച്ച് 'ദൃശ്യം' മ്യൂസിക് ഡയറക്ടര്‍
'അവളില്ലാതെ എനിക്ക് പറ്റില്ല..'; എന്നും താങ്ങും തണലുമായവൾ, ഒടുവിൽ 30-ാം വിവാഹ വാർഷികത്തിന് നിൽക്കാതെ സുനിതയെ തനിച്ചാക്കി സലിം കുമാർ മടങ്ങി