വിനീത് ശ്രീനിവാസനൊപ്പമുള്ള 8 സുന്ദരിമാര്‍ ആരൊക്കെ? 'അരവിന്ദന്‍റെ അതിഥികള്‍' സംവിധായകന്‍റെ പുതിയ ചിത്രം

Published : Feb 22, 2024, 01:25 PM IST
വിനീത് ശ്രീനിവാസനൊപ്പമുള്ള 8 സുന്ദരിമാര്‍ ആരൊക്കെ? 'അരവിന്ദന്‍റെ അതിഥികള്‍' സംവിധായകന്‍റെ പുതിയ ചിത്രം

Synopsis

ബാബു ആൻ്റണിയും ഒരു പ്രധാന കഥാപാത്രം

കഥ പറയുമ്പോള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് എം മോഹനന്‍. മാണിക്യക്കല്ല്, അരവിന്ദന്‍റെ അതിഥികള്‍ അടക്കമുള്ള ശ്രദ്ധേയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. അരവിന്ദന്‍റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി അദ്ദേഹം വീണ്ടും ഒരുക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. രസകരമായ പോസ്റ്ററില്‍ സ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാരുമുണ്ട്. 

നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു ലോഹര്‍, പ്രശസ്ത ഗായിക സയനോര ഫിലിപ്പ്, ഇന്ദുതമ്പി, ഐശ്വര്യ മിഥുന്‍, ചിപ്പി ദേവസി, വര്‍ഷ രമേശ്, ഹരിത എന്നിവരാണ് പോസ്റ്ററില്‍ വിനീതിനൊപ്പം ഉള്ളത്. കൗതുകമുണര്‍ത്തുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. എത്തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന ചര്‍ച്ചകളും സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കുന്നുണ്ട്. 

 

ബാബു ആൻ്റണി ചിത്രത്തില്‍ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി പി കുഞ്ഞിക്കണ്ണൻ, നിർമൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ രാകേഷ് മണ്ടോടി, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ഗുണ സുബ്രഹ്മണ്യം, ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ റാഫി കണ്ണാടിപ്പറമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ ഏബ്രഹാം, ക്രിയേറ്റീവ് ഡയറക്ടർ മനു സെബാസ്റ്റ്യൻ, കാസ്റ്റിംഗ് ഡയറക്ടർ പ്രശാന്ത് പാട്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി.

ALSO READ : ആ വ്യത്യസ്‍താനുഭവവുമായി എത്തി ഞെട്ടിച്ചത് മമ്മൂട്ടി; പക്ഷേ ആദ്യം ഷൂട്ട് പൂർത്തിയാക്കിയത് മോഹൻലാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ