
മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തിരിച്ചെത്തുന്ന ശ്രദ്ധേയമായ ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ചു നിർമ്മിക്കുന്നു. ചിത്രം ജനുവരി മുപ്പത്തിഒന്നിന് പ്രദർശനത്തിനെത്തും.
മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ആരാധകരുണ്ടായിരുന്ന ജോഡിയായ ശങ്കറും അംബികയും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് പ്രശസ്തിയാർജിച്ചിരുന്ന ഒരു നിർമ്മാണക്കമ്പനിയുടമയുടെ ഭാര്യ ഒരു സിനിമ നിർമ്മിക്കാനെത്തുന്നതും പുതിയ കാലഘട്ടത്തിൻ്റെ പ്രതിസന്ധികൾ അതിനു തടസ്സമായിവരികയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാൽ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിത്തിരിച്ച അവർ ഈ പ്രതിസന്ധികളെ തരണം ചെയ്ത് തൻ്റെ ലക്ഷ്യം നിറവേറ്റുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. സിനിമയ്ക്കുള്ളിലെ സിനിമയിലൂടെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്‍റെ കഥ ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
കോട്ടയം രമേഷ്, ഇടവേള ബാബു, ബാലാജി ശർമ്മ, മനു വർമ്മ, ദിനേശ് പണിക്കർ, റിയാസ് നർമ്മകല, കെ കെ സുധാകരൻ നന്ദകിഷോർ, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. ഗാനങ്ങൾ ബ്രൈറ്റ് തോംസൺ, സംഗീതം പ്രണവം മധു, ഛായാഗ്രഹണം വിപിൻ, എഡിറ്റിംഗ് പി സി മോഹൻ, പ്രൊഡക്ഷൻ കോഡിനേറ്റർ ജോസ് ബ്രൈറ്റ് മാഞ്ഞൂർ, പിആര്‍ഒ വാഴൂർ ജോസ്.
ALSO READ : 'കമോണ്‍ഡ്രാ എലിയന്‍'; പേരുപോലെ വേറിട്ട പ്രമേയവുമായി ഒരു ചിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ