
സിനിമ മോഹവുമായി നടക്കുന്ന റൊണാൾഡോയുടെ കഥ പറയുന്ന ‘ഒരു റൊണാൾഡോ ചിത്ര’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ജീവിതത്തിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പേറി നടക്കുന്ന റൊണാൾഡോയുടെ ജീവിതവും പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നു. അശ്വിൻ ജോസാണ് റൊണാൾഡോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് റിനോയ് കല്ലൂരാണ്.
അശ്വിൻ ജോസ്, ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി, മിഥുൻ എം ദാസ്, ഇന്ദ്രൻസ്, ലാൽ, അൽതാഫ് സലീം, സുനിൽ സുഗത, മേഘനാദൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതാണ് ‘ഒരു റൊണാൾഡോ ചിത്രം’.
പി എം ഉണ്ണികൃഷ്‍ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗർ ദാസ്, ഗാന രചന ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ രതീഷ് പുരക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബൈജു ബാല, അസോസിയേറ്റ് എഡിറ്റർ ശ്യാം കെ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ ജിനു ജേക്കബ്, സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സ് - അംജു പുളിക്കൻ , കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, ഫിനാൻസ് മാനേജർ സുജിത് പി ജോയ്, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ അൻസാദ്, കളറിസ്റ്റ് രമേഷ് അയ്യർ, സ്റ്റിൽസ് ടോംസ് ജി ഒറ്റപ്ലാവൻ, ഡിസൈൻ റിവർ സൈഡ് ഹൗസ്, പബ്ലിസിറ്റി & പ്രൊമോഷൻസ് - ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷൻസ് എന്നിവരാണ് മറ്റ് പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക